കണ്ണൂരിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ട് ഇടപെടുന്നു

കതിരൂര്‍ മനോജ് വധക്കേസ് സമയം മുതല്‍ തന്നെ കണ്ണൂരിലെ ക്രമസമാധാന പരിപാലനത്തിന് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന ആവശ്യം ബിജെപി പ്രാദേശിക ഘടകം ഉന്നയിക്കുന്നുണ്ട്. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ നേരിട്ട് സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയിരുന്നു. ഭരണം മാറിയതോടെ സിപിഐഎം മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ ശക്തമായ ആക്രമണം അഴിച്ചുവിടുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സേനയെ ഇറക്കുന്നത് ബിജെപി സ്വാഗതം ചെയ്യുന്നു എന്ന ബിജെപി മുന്‍ ജില്ല സെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗ വുമായ രഞ്ജിത്ത് നാരദ ന്യൂസിനോട് പറഞ്ഞു.

കണ്ണൂരിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ട് ഇടപെടുന്നു

കണ്ണൂരിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നേരിട്ടിടപെടാന്‍ കേന്ദ്ര ആഭ്യന്തര  മന്ത്രാലയം ഒരുങ്ങുന്നതായി സൂചന. ഇതിനായി കോയമ്പത്തൂര്‍ ആര്‍ എ എഫ് 105 ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് മണി ജി നായരുടെ നേതൃത്വത്തില്‍ ഉള്ള സംഘം കണ്ണൂരിലെത്തി. കേന്ദ്ര നിര്‍ദേശപ്രകാരം 16 ഇടങ്ങളില്‍ റൂട്ട് മാര്‍ച്ചും പരിശോധനയും നടത്താനാണ് സേനയുടെ തീരുമാനം. ഇതിന്റെ റിപ്പോര്‍ട് കേന്ദ്രത്തിന് സമര്‍പ്പിക്കും. സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട് കൂടി പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കം.


പ്രശ്‌ന സാധ്യതയുള്ള പോലീസ് സ്റ്റേഷനുകളില്‍ എത്തുന്ന സംഘം അവിടെ നിന്നും വിശദമായ വിവരശേഖരണവും നടത്തുന്നുണ്ട്. അസാധാരണമായ സാഹചര്യം ഒന്നും നിലവിലില്ലെന്നും കേന്ദ്ര ദ്രുത കര്‍മസേനയുടെ സ്വാഭാവിക പ്രവൃത്തി മാത്രമാണ് ഇതെന്നുമാണ് സംസ്ഥാന പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
കണ്ണൂരില്‍ സംഘം അഞ്ച് ദിവസം തങ്ങും. കഴിഞ്ഞ ദിവസം ബോംബേറ് ഉണ്ടായ ചക്കരക്കല്ലില്‍ സേന റൂട് മാര്‍ച്ച് നടത്തി. സംഘര്‍ഷം ഉണ്ടായ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സംഘം സന്ദര്‍ശനം നടത്തുകയാണ് . ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കുമാണ് ഇവര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാനുള്ള ചുമതല.

കതിരൂര്‍ മനോജ്  വധക്കേസ് സമയം മുതല്‍ തന്നെ കണ്ണൂരിലെ ക്രമസമാധാന പരിപാലനത്തിന് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന ആവശ്യം ബിജെപി പ്രാദേശിക ഘടകം ഉന്നയിക്കുന്നുണ്ട്. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ നേരിട്ട് സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയിരുന്നു. ഭരണം മാറിയതോടെ സിപിഐഎം മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ ശക്തമായ ആക്രമണം അഴിച്ചുവിടുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സേനയെ ഇറക്കുന്നത് ബിജെപി സ്വാഗതം ചെയ്യുന്നു എന്ന് ബിജെപി മുന്‍ ജില്ല സെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗ വുമായ രഞ്ജിത്ത് നാരദ ന്യൂസിനോട് പറഞ്ഞു.

കുട്ടിമാക്കൂരിലെ ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച സംഭവമുള്‍പ്പടെ ഏകപക്ഷീയമായ നടപടികളാണ് കേരള പോലീസ് സ്വീകരിച്ചത്  എന്നും ഇക്കാര്യങ്ങൾ കോണ്‍ഗ്രസ് എം പി മാര്‍ കേന്ദ്ര സര്‍ക്കാരിന്റെയും രാഷ്ട്രപതിയുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ഡിസിസി പ്രസിഡണ്ട് കെ സുരേന്ദ്രൻ പറഞ്ഞു.  കൂടാതെ ജില്ലയില്‍ നടക്കുന്ന സിപിഐഎം ആക്രമണങ്ങളെ കുറിച്ച് ദേശീയ തലത്തില്‍ തന്നെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാവാം കേന്ദ്ര സേന കണ്ണൂരില്‍ എത്തിയത് എന്നാണു മനസ്സിലാക്കുന്നതെന്നും  കെ സുരേന്ദ്രേന്‍ പറഞ്ഞു.

Read More >>