കടകംപള്ളി ഭൂമിയിടപാട്: സലിം രാജിനെ ഒഴിവാക്കി സിബിഐ കുറ്റപത്രം

സലിം രാജിനേയും ഭാര്യയേയും ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് പ്രതികള്‍.

കടകംപള്ളി ഭൂമിയിടപാട്: സലിം രാജിനെ ഒഴിവാക്കി സിബിഐ കുറ്റപത്രം

തിരുവനന്തപുരം: കടകംപള്ളി ഭൂമിയിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജിനെ ഒഴിവാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം സിബിഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സലിം രാജിനേയും ഭാര്യയേയും ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് പ്രതികള്‍. മുന്‍ ഡപ്യൂട്ടി തഹസീല്‍ദാര്‍ വിദ്യോദയ കുമാര്‍, നിസാര്‍ അഹമ്മദ്, സുഹറാ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി എന്നിവരാണ് പ്രതികള്‍.


നേരത്തേ, സലിം രാജിനെ 21ാം പ്രതിയാക്കി അന്വേഷണ സംഘം സിബിഐ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. സലീംരാജ് ഉള്‍പ്പെടെ 29 പേരായിരുന്നു കേസിലെ പ്രതികള്‍.

മൂന്ന് വര്‍ഷത്തോളമായി തുടരുന്ന വിവാദങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് സലിം രാജിനെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കടകംപള്ളിയിലെ 147 കുടുംബങ്ങളില്‍ നിന്ന് 44 ഏക്കര്‍ ഭൂമി വ്യാജ രേഖ ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് കേസ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 14 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.

Read More >>