പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ പിവി നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കോഴിക്കോട്: 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ പിവി നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൈല്‍ഡ് ലൈന്‍ മുഖേനെ  വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പനി ബാധിച്ച് ക്ലിനിക്കില്‍ ചിക്തസയ്ക്ക് എത്തിയപ്പോള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍  ഇന്നലെ രാത്രിയോടെയാണ് ഡോ പിവി നാരായണനെ നല്ലളം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ശേഷം നാരായണനെ റിമാന്റ് ചെയ്തു.