മാപ്പ് പറഞ്ഞ കലക്ടര്‍ക്ക് മാപ്പ് നല്‍കി എംപി

എംപിയെ പരിഹസിച്ചതിന് കലക്ടര്‍ മാപ്പു ചോദിച്ചാല്‍ കോഴിക്കോട്ടെ ജനങ്ങള്‍ അദ്ദേഹത്തോട് പൊറുക്കുമെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെയാണ് കലക്ടര്‍ എംപിയോട് നിരുപാധികം ക്ഷമ ചോദിച്ചത്.

മാപ്പ് പറഞ്ഞ കലക്ടര്‍ക്ക് മാപ്പ് നല്‍കി എംപി

മാപ്പ് പറഞ്ഞ കലക്ടര്‍ പ്രശാന്തിന് മാപ്പ് നല്‍കി എംപി എംകെ രാഘവന്‍. കോഴിക്കോട് ജില്ലാകളക്ടര്‍ എന്‍. പ്രശാന്തും തമ്മിലുള്ള തര്‍ക്കത്തില്‍ മാപ്പുപറഞ്ഞ കലക്ടറുടെ നടപടിയെ പോസിറ്റീവായി കാണുന്നുവെന്ന് എംകെ രാഘവന്‍ എംപി. താന്‍ പറഞ്ഞതും ചെയ്തതും തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ട പശ്ചാത്തലലാകാം കലക്ടര്‍ മാപ്പു പറഞ്ഞതെന്നും തനിക്ക് പ്രശാന്തുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും എംപി പറഞ്ഞു.

എംപിയെ പരിഹസിച്ചതിന് കലക്ടര്‍ മാപ്പു ചോദിച്ചാല്‍ കോഴിക്കോട്ടെ ജനങ്ങള്‍ അദ്ദേഹത്തോട് പൊറുക്കുമെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെയാണ് കലക്ടര്‍ എംപിയോട് നിരുപാധികം ക്ഷമ ചോദിച്ചത്.

ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത് എന്നാണ് ആഗ്രഹം. എംപിയുടെ മനസിന് വിഷമം തോന്നിച്ച, തന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാത്തിനും നിരുപാധികം ക്ഷമ ചോദിക്കുന്നു. ഔദ്യോഗിക കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്. കാര്യങ്ങള്‍ പറഞ്ഞ് നേരിട്ട് ബോധ്യപ്പെടുത്താനാകും എന്നാണ് തന്റെ വിശ്വാസം- കലക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

Read More >>