വിഎസിനെ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷന്റെ അധ്യക്ഷനാക്കുന്നതിനുള്ള തടസ്സം നീക്കാന്‍ കൊണ്ടുവന്ന നിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു

വിഡി സതീശനും കെസി ജോസഫും ബില്ലിനെതിരെ രംഗത്തെത്തി. ഭരണഘടനയുടെ അന്തസത്തയെ ഹനിക്കുന്ന ബില്ലാണിതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക ബാധ്യത ബില്ലിനൊപ്പം പറയേണ്ടത് നിയമപരമാണെന്നു വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് നിയമമന്ത്രി എകെ ബാലന്‍ തള്ളി. ഇരട്ടപ്പദവിയുടെ നിയമതടസ്സം മറികടക്കുക മാത്രമാണ് ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിഎസിനെ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷന്റെ അധ്യക്ഷനാക്കുന്നതിനുള്ള തടസ്സം നീക്കാന്‍ കൊണ്ടുവന്ന നിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷന്റെ അധ്യക്ഷനാക്കുന്നതിനുള്ള തടസ്സം നീക്കാന്‍ കൊണ്ടുവന്ന നിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. വന്‍ പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. എന്ത് അടിയന്തരപ്രാധാന്യമാണ് ബില്ലിനുള്ളതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഎസിന് കാബിനറ്റ് പദവി നല്‍കിയാല്‍ സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക ബാധ്യത വരുമെന്ന കാര്യവും ചൂണ്ടിക്കാണിച്ചു.


2016ലെ നിയമസഭാ (അയോഗ്യത നീക്കം ചെയ്യല്‍) ഭേദഗതി ബില്‍ പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ.ബാലനാണു സഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്റെ ചര്‍ച്ചയില്‍ ഭരണപക്ഷത്തുനിന്നു രാജു ഏബ്രഹാമും മുല്ലക്കര രത്നാകരനും പ്രതിപക്ഷത്ത് നിന്ന് വിഡി സതീശനും എം ഉമ്മറും പങ്കെടുത്തു. ബില്‍ അവതരിപ്പിക്കുന്നതില്‍ തടസ്സവാദവുമായി പ്രതിപക്ഷം രംഗത്തെത്തി. പുതിയ പദവിക്കുവേണ്ട അധികച്ചെലവ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഭരണഘടനാവിരുദ്ധമായ ബില്‍ അവതരിപ്പിക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തര പ്രാധാന്യമില്ലാത്ത ബില്ലിനെ വിഎസ് അച്യുതാനന്ദന്‍ ബില്‍ എന്നാണ് വിളിക്കേണ്ടതെന്നും ചെന്നിത്തല പരിഹസിച്ചു. സംസ്ഥാനത്ത് അധിക ചെലവ് ഉണ്ടാകില്ലെന്ന ധനകാര്യ മെമ്മോറാണ്ടം ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

വിഡി സതീശനും കെസി ജോസഫും ബില്ലിനെതിരെ രംഗത്തെത്തി. ഭരണഘടനയുടെ അന്തസത്തയെ ഹനിക്കുന്ന ബില്ലാണിതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക ബാധ്യത ബില്ലിനൊപ്പം പറയേണ്ടത് നിയമപരമാണെന്നു വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് നിയമമന്ത്രി എകെ ബാലന്‍ തള്ളി. ഇരട്ടപ്പദവിയുടെ നിയമതടസ്സം മറികടക്കുക മാത്രമാണ് ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചയ്ക്ക് ശേഷം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുന്ന ബില്‍ സഭാ സമ്മേളനം അവസാനിക്കുന്ന 19നു പാസാക്കും.

Read More >>