മന്ത്രിസഭാ തീരുമാനം പരസ്യപ്പെടുത്താതെ വകുപ്പ് തീരുമാനം മാത്രം പരസ്യപ്പെടുത്താനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം ജനങ്ങളെ കബളിപ്പിക്കാനെന്ന് സി ആര്‍ നീലകണ്ഠന്‍

യു ഡി എഫ് സര്‍ക്കാറിന്റെ അവസാന നാളുകളിലെ തീരുമാനങ്ങള്‍ പുറത്തു വിടില്ലെന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നതും സ്വന്തം മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പുറത്തു വരാതിരിക്കാന്‍ മാത്രമാണ്. മുഖ്യ വിവരാവാകാശ കമ്മീഷണറുടെ മന്ത്രിസഭയോഗ തീരുമാനങ്ങള്‍ പുറത്തു വിടണമെന്നുള്ള നിര്‍ദ്ദേശത്തിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ പോകുന്നതിന് പുറകെ തീരുമാനങ്ങള്‍ പുറത്തു വിടണമെന്നാവശ്യപ്പെട്ട് ആംആദ്മി കോടതിയെ സമീപിക്കുമെന്നും സി ആര്‍ നീലകണ്ഠന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

മന്ത്രിസഭാ തീരുമാനം പരസ്യപ്പെടുത്താതെ വകുപ്പ് തീരുമാനം മാത്രം പരസ്യപ്പെടുത്താനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം ജനങ്ങളെ കബളിപ്പിക്കാനെന്ന് സി ആര്‍ നീലകണ്ഠന്‍

ത്യശൂര്‍: മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പരസ്യപ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പരസ്യപ്പെടുത്തുന്നത് അതാത് വകുപ്പിന്റെ ഉത്തരവുകള്‍ മാത്രമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍. ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണ് മന്ത്രി സഭാ യോഗ തീരുമാനം എന്ന പേരില്‍ വകുപ്പ് തീരുമാനങ്ങള്‍ മാത്രം പുറത്തു വിടുന്നതെന്നും അദ്ദേഹം നാരദാ ന്യൂസിനോട് പറഞ്ഞു. മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങള്‍ അതാത് വകുപ്പുകള്‍ അംഗീകരിച്ചു പുറത്തു വിടുന്നതാണ് ഉത്തരവുകള്‍.

മന്ത്രിമാര്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത കാര്യങ്ങളാണ് മന്ത്രിസഭാ തീരുമാനങ്ങള്‍. തീരുമാനങ്ങള്‍ ഉത്തരവുകളാകും മുമ്പെ പുറത്തു വിട്ടാല്‍ ബന്ധപ്പെട്ട വിഷയങ്ങള്‍ ജനങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ അവസരം കിട്ടും. ആദ്യ ഘട്ടങ്ങളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മന്ത്രിസഭാ യോഗം കഴിഞ്ഞ് വാര്‍ത്താ സമ്മേളനത്തില്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ  അവസാന നാളുകളില്‍ നടന്ന മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഒന്നും പോലും പുറത്തു വിട്ടിരുന്നില്ല. സന്തോഷ് മാധവന് ഭൂമി പതിച്ചു നല്‍കാനെടുത്ത വിവാദ തീരുമാനങ്ങള്‍ പലതും വകുപ്പു ഉത്തരവുകളിലൂടെയാണ് കേരളം അറിഞ്ഞത്. ഇതു തന്നെയാണ് പിണറായി സര്‍ക്കാറും ഇപ്പോള്‍ തുടക്കം മുതല്‍ ചെയ്യുന്നത്.

Read More >>