കണ്ണൂരിൽ ബസുകളുടെ മത്സര ഓട്ടം: സ്വകാര്യബസുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; മുപ്പതോളം പേർക്ക് ഗുരുതര പരിക്ക്

കണ്ണൂരിൽ മത്സര ഓട്ടത്തിനിടെ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മുപ്പതോളം പേർക്ക് ഗുരുതര പരിക്ക്

കണ്ണൂരിൽ ബസുകളുടെ മത്സര ഓട്ടം: സ്വകാര്യബസുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; മുപ്പതോളം പേർക്ക് ഗുരുതര പരിക്ക്

കണ്ണൂരിൽ മത്സര ഓട്ടത്തിനിടെ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മുപ്പതോളം പേർക്ക് ഗുരുതര പരിക്ക്. ഇരിട്ടിക്കു സമീപം പുന്നാടിലാണ് അപകടം. മട്ടന്നൂരിൽ നിന്നും ഇരിട്ടിയിലേക്ക് പോകുന്ന പ്രസാദം ബസ്സും ഇരിട്ടിയിൽ നിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന മേരി മാതാ ബസ്സുമാണ് കൂട്ടിയിടിച്ചത്. മേരി മാതാ ബസ്സിന്റെ ഡ്രൈവർ ലിജോ, യാത്രക്കാരി ചാവശ്ശേരി സ്വദേശിനി ഗിരിജ എന്നിവരാണ് മരിച്ചത്. പ്രസാദം ബസ്സിന്റെ ഡ്രൈവർ സുരേഷിന്റെ നില അതീവ ഗുരുതരമാണ്.


അശാസ്ത്രീയ പെർമിറ്റ് നൽകലാണ് ഈ റോഡിലെ ബസ്സപകടങ്ങൾക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കണ്ണൂർ, തലശേരി എന്നീ പ്രധാന നഗരങ്ങളിൽ നിന്നും ഇരിട്ടിയിലേക്ക് വരുന്ന ബസ്സുകൾ മട്ടന്നൂർ വഴിയാണ് കടന്നു പോവുക. അതിനാൽ മട്ടന്നൂർ - ഇരിട്ടി റൂട്ടിൽ ബസുകൾ അപകടപ്പാച്ചിൽ ആണ് നടത്തുന്നത്. അപകടങ്ങൾ തുടർക്കഥ ആവുമ്പോഴും ബസ്സുകളുടെ സമയക്രമം സംബന്ധിച്ച് പരിശോധന നടത്താൻ അധികൃതർ തയ്യാറാവുന്നില്ല. ബസ്സുകൾക്ക് പെർമിറ്റ് അനുവദിക്കുന്നതിൽ വൻ അഴിമതിയും ക്രമക്കേടും നടക്കുന്നതായി പലതവണ ആരോപണം ഉയർന്നിട്ടുണ്ട്.

പരിക്കേറ്റവർ ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ചുരുങ്ങിയ സമയം കൊണ്ട് മറ്റു ബസ്സുകളെ മറികടന്ന് വാഹനമോടിക്കാൻ പലപ്പോഴും നിർബന്ധിതരാക്കപ്പെടുകയാണ്  തങ്ങളെന്നാണ് ഡ്രൈവർമാർ പറയുന്നത്. അതുകൊണ്ടുതന്നെ സ്പീഡ് ഗവർണർ പോലുള്ള സംവിധാനങ്ങൾ ഇത്തരം ബസ്സുകളിൽ പേരിനുമാത്രമാണ് ഉണ്ടാവാറ്.

Read More >>