വിവാഹത്തിന് മുന്‍പ് വധുവിന്റെ സമ്മതം വരന്‍ ഉറപ്പാക്കണമെന്ന് സൗദ്യ അറേബ്യ

പുരുഷനെ കൂടാതെ സ്ത്രീയും വിവാഹത്തിന് സമ്മതമാണെന്ന് കാണിച്ചുള്ള കരാറില്‍ ഒപ്പു വെക്കണമെന്നും നിയമ മന്ത്രാലയം വ്യക്തമാക്കി. വിവാഹത്തിന് മുമ്പ് കരാര്‍ ഒപ്പിടുന്നത് പോലെ തന്നെ വിവാഹമോചനക്കാര്യത്തിലും ഈ രീതി തന്നെ പിന്തുടരണമെന്നും നിയമ മന്ത്രാലയം നിര്‍ദേശിക്കുന്നു.

വിവാഹത്തിന് മുന്‍പ് വധുവിന്റെ സമ്മതം വരന്‍ ഉറപ്പാക്കണമെന്ന് സൗദ്യ അറേബ്യ

റിയാദ്:  വിവാഹത്തിന് മുമ്പ് പെണ്‍കുട്ടിയില്‍ നിന്ന് വരന്‍ നേരിട്ട് അനുമതി വാങ്ങണമെന്ന് സൗദ്യ അറേബ്യ. ഇക്കാര്യം സംബന്ധിച്ച് നിയമ മന്ത്രി വാലിദ് അല്‍ സമാനി വിവിധ കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടിയുടെ സ്ഥാനത്ത് നിന്ന് മറ്റാര്‍ക്കും ഇക്കാര്യം  ചെയ്യാന്‍ കഴിയില്ലെന്നും അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും നിയമ മന്ത്രാലയം അറിയിച്ചു.

പുരുഷനെ കൂടാതെ സ്ത്രീയും വിവാഹത്തിന് സമ്മതമാണെന്ന് കാണിച്ചുള്ള കരാറില്‍ ഒപ്പു വെക്കണമെന്നും നിയമ മന്ത്രാലയം വ്യക്തമാക്കി. വിവാഹത്തിന് മുമ്പ് കരാര്‍ ഒപ്പിടുന്നത് പോലെ തന്നെ വിവാഹമോചനക്കാര്യത്തിലും ഈ രീതി തന്നെ പിന്തുടരണമെന്നും നിയമ മന്ത്രാലയം നിര്‍ദേശിക്കുന്നു. അവകാശ സംരക്ഷണവുമായും ചുമതലകള്‍ നിറവേറ്റുന്നതുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു എന്നും മന്ത്രാലയം വ്യക്തമാക്കി

Story by