മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പൊലീസ് സ്റ്റേഷനു നേരെ ബോംബേറ്; അക്രമം തുടർക്കഥ

തിരഞ്ഞെടുപ്പു കഴിഞ്ഞനാൾ മുതൽ ചക്കരക്കല്ലിൽ അക്രമ സംഭവങ്ങൾ തുടർക്കഥയാണ്. പൊലീസ് കാര്യങ്ങൾ പൊലീസിനോടു തിരക്കണം എന്നു പറയുന്ന മുഖ്യമന്ത്രിക്ക് സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങളിൽ

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പൊലീസ് സ്റ്റേഷനു നേരെ ബോംബേറ്; അക്രമം തുടർക്കഥ

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കണ്ണൂർ ചക്കരക്കല്ലിൽ അക്രമങ്ങൾ തുടർക്കഥയാവുന്നു. ഏറ്റവുമൊടുവിലായി ചക്കരക്കൽ പോലീസ് സ്റ്റേഷന് നേരെ ബോംബേറുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ചക്കരക്കല്ലിൽ ഉണ്ടായ അക്രമ പരമ്പരയും പോലീസ് സ്റ്റേഷൻ ആക്രമണവും പൊലീസിന് കനത്ത നാണക്കേടാണ് ഉണ്ടാക്കിയിട്ടുള്ളത്.

തിരഞ്ഞെടുപ്പിന് ശേഷം സി പി ഐ എം - ബി ജെ പി സംഘർഷം ഉണ്ടായ മേഖലയിൽ നിരവധി വീടുകൾ ആക്രമിക്കപ്പെടുകയും പാർട്ടി ഓഫീസുകൾ, പതാകകൾ എന്നിവ നശിപ്പിക്കപ്പെടുകയും ചെയ്തു. നിരവധി വധശ്രമക്കേസുകളും രെജിസ്റ്റർ ചെയ്യപ്പെട്ടു. പോലീസ് നടത്തിയ റെയ്ഡുകളിൽ ആയുധങ്ങൾ പിടിച്ചെടുക്കുകയും നിരവധിപ്പേരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി.


കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സി പി ഐ എം പ്രവർത്തകന്റെയും ആർ എസ് എസ് പ്രാദേശിക നേതാവിന്റെയും വീടുകൾക്ക് നേരെ ബോബെറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ നാലംഗ സംഘം റോഡിൽ തടഞ്ഞു നിർത്തി മർദിച്ചു. മർദനത്തിൽ പരിക്കേറ്റ നിധീഷിന്റെ പരാതി പ്രകാരം പോലീസ് കാപ്പാട്, ചേലോറ ഭാഗങ്ങളിൽ റെയിഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാകാം പോലീസ് സ്റ്റേഷൻ ആക്രമണം എന്ന് കരുതപ്പെടുന്നു. പുലർച്ചെ ബൈക്കിൽ എത്തിയ സംഘം പോലീസ് സ്റ്റേഷന് നേരെ രണ്ട് നാടൻ ബോബുകൾ വലിച്ചെറിയുകയായിരുന്നു. എന്നാൽ പോലീസ് സ്റേഷനുമുന്നിലെ റോഡിൽ വീണ് ബോംബുകൾ പൊട്ടിയതിനാൽ അപായം ഒഴിവായി.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നടന്ന ഇത്തരം ഒരു സംഭവം അത്യന്തം ഭീതിതം ആണെന്ന് സ്ഥലം സന്ദർശിച്ച ഡിസി സി ജനറൽ സെക്രട്ടറി എം കെ മോഹനൻ പറഞ്ഞു.

രജിസ്റ്റർ ചെയ്യപ്പെട്ട ഒട്ടുമിക്ക കേസുകളിലും വിവിധ രാഷ്ട്രീയപാർട്ടികളുടെ പ്രാദേശിക പ്രവർത്തകർ ആണ് അറസ്റ്റിലാവുന്നതെന്നും ക്രിമിനൽ സംഘങ്ങൾ യഥേഷ്ടം വിഹരിക്കുകയാണെന്നും ആരോപണമുണ്ട്.
ഡി വൈ എസ് പി മൊയ്ദീൻകുട്ടി, ചക്കരക്കൽ എസ് ഐ ബിജു ദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസ് സ്റ്റേഷൻ ആക്രമണക്കേസ് അന്വേഷിക്കുന്നത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പ്രതികൾ ഉടൻ വലയിലാവുമെന്നും പോലീസ് അറിയിച്ചു.

Read More >>