ജിദ്ദയിലെ ചാവേറാക്രമണം; അക്രമി പാകിസ്ഥാന്‍ സ്വദേശിയെന്ന് സൗദി മന്ത്രാലയം

ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് പുറത്തുണ്ടായ ചാവേറാക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് മദീനയിലെ വിശുദ്ധ പള്ളിക്ക് സമീപവും ഖത്തീഫിലെ ഷിയാ ആരാധനാലയത്തിനു മുന്നിലും പൊട്ടിത്തെറിയുണ്ടായത്.

ജിദ്ദയിലെ ചാവേറാക്രമണം; അക്രമി പാകിസ്ഥാന്‍ സ്വദേശിയെന്ന് സൗദി മന്ത്രാലയം

ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് പുറത്തു ബെല്‍റ്റ്‌ ബോംബ്‌ സ്ഫോടനം നടത്തിയ ചാവേര്‍ 12 വര്ഷം മുന്‍പ് സൗദി അറേബ്യയില്‍ ഡ്രൈവര്‍ ജോലിക്കെത്തിയ പാകിസ്ഥാനി സ്വദേശിയായ 34 വയസ്സുകാരന്‍ അബ്ദുള്ള ഖാനാണ് എന്ന് സൗദി മന്ത്രാലയം വ്യക്തമാക്കി. ചാവേര്‍ ആക്രമണത്തില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എങ്കിലും ചാവേര്‍ ഒഴികെ മറ്റാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. എന്നാല്‍ മദീനയില്‍ നടന്ന സ്ഫോടനത്തില്‍ 4 പേരും, ഖത്തീഫിലെ സ്ഫോടനത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടതായുമാണ് കണക്കുകള്‍ എന്ന് അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.


ഭീകരാക്രമണത്തിനിടയില്‍ രാജ്യത്തെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണവും നടന്നു. സൗദിയുടെ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്‍റെ കൃത്യതയില്‍ മിസൈല്‍ നിര്‍വീര്യമാക്കിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. സൗദിയിലെ അഭാ നഗരത്തെ ലക്ഷ്യമാക്കിയായിരുന്നു ബാലിസ്റ്റിക് മിസൈലുകള്‍ യെമനിലെ ഹൂത്തി വിമതര്‍ വിക്ഷേപിച്ചത്. എന്നാല്‍ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് റിയാദ്- യെമന്‍ സഖ്യം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

സൗദി അറേബ്യയിലെ മദീനയിലും ഖത്തീഫ് നഗറിലും ഇന്നലെ ചാവേറാക്രമണം നടന്നിരുന്നു. മദീനയില്‍ നോമ്പുതുറ കഴിഞ്ഞ ഉടനെയാണ് സ്‌ഫോടനമുണ്ടായത്. ഖത്തീഫില്‍ ഫറജ് അല്‍ ഉംറാന്‍ പള്ളിക്ക് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് പുറത്തുണ്ടായ ചാവേറാക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് മദീനയിലെ വിശുദ്ധ പള്ളിക്ക് സമീപവും ഖത്തീഫിലെ ഷിയാ ആരാധനാലയത്തിനു മുന്നിലും പൊട്ടിത്തെറിയുണ്ടായത്.

കുറഞ്ഞ പ്രഹരശേഷിയുള്ള ബോംബുകളായതിനാലാണ്, പള്ളികളില്‍ ആളുകള്‍ അധികം ഉണ്ടായിരുന്നെങ്കിലും മരണസംഖ്യ കുറഞ്ഞതെന്ന് കരുതപ്പെടുന്നു. മദീനയിലെ അല്‍ഹറം അല്‍ നവാബി പള്ളിയുടെ  പരിപൂര്‍ണമായ നിയന്ത്രണം  സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Read More >>