സൗദി അറേബ്യയിലെ ജിദ്ദയില്‍ ചാവേര്‍ സ്‌ഫോടനം; രണ്ട് സുരക്ഷാഭടന്‍മാര്‍ക്ക് പരുക്കേറ്റു

തിങ്കളാഴ്ച രാവിലെയാണ് സംഭവം. സ്‌ഫോടകവസ്തുക്കളുമായി എത്തിയ ചാവേറിനെ പൊലീസ് തടഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൗദി അറേബ്യയിലെ ജിദ്ദയില്‍ ചാവേര്‍ സ്‌ഫോടനം; രണ്ട് സുരക്ഷാഭടന്‍മാര്‍ക്ക് പരുക്കേറ്റു

ഇറാഖിലെ ഇരട്ടസ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ സൗദി അറേബ്യയിലും ചാവേര്‍ ആക്രമണം. ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനുമുന്നിലാണ് ചാവേര്‍ സ്‌ഫോടനം നടന്നത്. രണ്ട് സുരക്ഷാഭടന്‍മാര്‍ക്ക് പരുക്കേറ്റു.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. സ്‌ഫോടകവസ്തുക്കളുമായി എത്തിയ ചാവേറിനെ പൊലീസ് തടഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥലത്ത് പൊലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്.

എന്നാല്‍ അക്രമി പൊട്ടിത്തെറിച്ചതല്ല, അക്രമിയെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജിദ്ദയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 2004ല്‍ ജിദ്ദയിലെ കോണ്‍സുലേറ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.