സ്ത്രീകളെ അംഗീകരിക്കുവാന്‍ പ്രേരിപ്പിക്കുന്ന ബോളിവുഡ് നായികമാര്‍

സിനിമയിലെ സ്ത്രീകഥാപാത്രങ്ങള്‍ നായകന്‍റെ നിഴലായി മാത്രം മാറാന്‍ വിധിക്കപ്പെട്ടവരല്ല എന്ന് ഇവര്‍ നമ്മളോട് പറയുന്നു. വേഷവും, സൌന്ധര്യവുമല്ല മറിച്ച് ജീവിതത്തില്‍ പ്രകടിപ്പിക്കുന്ന ഇഛ്ചാശക്തിയാണ് ഒരുവളെ നായികയാക്കുന്നത് എന്ന് ശിവാനിയുടെ ചിത്രങ്ങള്‍ നമ്മളെ ഓര്‍മിപ്പിക്കുന്നു.

സ്ത്രീകളെ അംഗീകരിക്കുവാന്‍ പ്രേരിപ്പിക്കുന്ന ബോളിവുഡ് നായികമാര്‍

ഇവർ വെള്ളിത്തിരയിലെ നായികമാർ മാത്രമല്ല. സ്ത്രീയെന്ന വർഗ്ഗത്തിന്റെ അറിയപ്പെടാത്ത ചില ഭാവങ്ങൾ കൂടിയാണ്. ഇവരെ നിങ്ങൾക്ക് നായികയെന്നു വിളിക്കാം, മറ്റ് ചിലപ്പോൾ നെഗറ്റിവിറ്റി പേറുന്ന കഥാപാത്രങ്ങൾ എന്നും വിലയിരുത്താം. ശിവാനി എന്ന ചിത്രകാരി ഇവരെ വിശേഷിപ്പിക്കുന്നത് സുന്ദരികളും, കരുത്തരുമായ സ്ത്രീകളെന്നെന്നാണ്.

നായകനൊപ്പമോ, അല്ലെങ്കിൽ അതിലും ഒരു പടി മുകളിലോ നിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ ചിത്രീകരിച്ച സ്ക്രീനിലെ രാജ്ഞിമാർ ( Queens on Screen) എന്ന് പേരിട്ടിരിക്കുന്ന അതിമനോഹര ചിത്രങ്ങൾ

ഒരു ഓർമ്മപ്പെടുത്തലാണ്. എന്നോ കണ്ടു മറന്ന ചില കഥാപാത്രങ്ങളിൽ, ആരാധിക്കുവാൻ തക്കതായ പലതും അവശേഷിപ്പിച്ച പല നായികമാരാണവർ.


"ഞാനൊരു വിഡ്ഢിയല്ല, ഞാനൊരു ഹോക്കി ചാമ്പ്യനാണ്...."

queen2

ഉഡ്ത പഞ്ചാബ് എന്ന ചിത്രത്തിൽ ആലിയ ഭട്ട് അവതരിപ്പിച്ച കുമാരി എന്ന കഥാപാത്രം. പതിവ് നായികാ സങ്കൽപ്പങ്ങൾ പോലെ സുന്ദരമായിരുന്നില്ല ആ മുഖം, പക്ഷെ ജീവിതം കരുത്തുറ്റതായിരുന്നു.

"മസ്താനി അവളുടെ വിധി സ്വയം എഴുതും.."

queen3

ബജ്റാവോ മസ്താനി എന്ന ചിത്രത്തിൽ ദീപിക പദുക്കോൺ അവതരിപ്പിച്ച കഥാപാത്രത്തിന് ആത്മവിശ്വാസവും, നിശ്ചയദാർഢ്യവുമാണ് കരുത്ത്.

"ഞാൻ എനിക്ക് ഏറെ പ്രിയപ്പെട്ടവളാണ്..."

queen4

ജബ് വീ മെറ്റ് എന്ന ചിത്രത്തിലെ ഗീത് കൗതുകങ്ങളിൽ നിഷ്കളങ്കത പ്രകിപ്പിച്ച പെൺകുട്ടിയായിരുന്നു ... ജീവിതം അവളെ പാഠം പഠിപ്പിക്കുന്നത് വരെ! കരീന കപൂർ അവതരിപ്പിച്ച ഗീത് എന്ന കഥാപാത്രം ഒരു പെൺകുട്ടിയെ ഒരു സ്ത്രീയായി രൂപാന്തരപ്പെടുത്തുന്ന മാനസികനിലയെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.

"ഒരിക്കൽ ജീവിതം സ്വന്തമാക്കിയാൽ, പിന്നെയെന്തിനാണ് അതിനെക്കുറിച്ചൊരു വീണ്ടുവിചാരം?"

queen5

ഡർട്ടി പിക്ചർ എന്ന ചിത്രത്തിൽ വിദ്യാ ബാലൻ പുനർജീവിപ്പിച്ചത്, മലയാളത്തിന്റെ മാദകനടി എന്ന മേൽവിലാസത്തിൽ ചുരുങ്ങി പോയ സിൽക് സ്മിത എന്ന അകാല നക്ഷത്രത്തിന്റെ ജീവിതമാണ്.

"ഞാൻ മധുവിധുവിന് എത്തിയിരിക്കുന്നത് ഏകയായിട്ടാണ്."

queen6

പരമ്പരാഗത സദാചാരവാദികളെ സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ റാണിയുടെ ഈ ചോദ്യം മാത്രം മതിയാകും. ക്വീൻ എന്ന ചിത്രത്തിൽ റാണിയെ അവതരിപ്പിച്ചിരിക്കുന്നത് കങ്കണ റണൗട്ടാണ്.

"സ്വയം സ്നേഹിക്കാൻ എന്നെ പഠിപ്പിച്ചതിനു നന്ദി.."

queen1

ഇംഗ്ലീഷ് വിംഗ്ലീഷ് പറഞ്ഞത് ഒരു സാധാരണ ഇന്ത്യൻ വീട്ടമ്മയുടെ കഥയാണ്. ഭർത്താവിന്റെയും മക്കളുടെയും സോഷ്യൽ സ്റ്റാറ്റസിനൊപ്പമെത്താൻ ഒരു സ്ത്രീ കടപ്പെട്ടവളാണോ എന്ന ചോദ്യമുയർത്താൻ ശ്രീദേവിയുടെ കഥാപാത്രമായ ശശിയ്ക്ക് സാധിക്കുന്നു.
https://www.facebook.com/queensonscreen/