കാബൂള്‍: ഷിയാ വിഭാഗത്തിന്റെ മാര്‍ച്ചിനിടെ സ്‌ഫോടനം; 50 മരണം

ഷിയാ വിഭാഗത്തില്‍പെട്ട നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്ത മാര്‍ച്ചിനിടെയാണ് സ്‌ഫോടനമുണ്ടായത്. മരണ നിരക്ക് ഇനിയും ഉയര്‍ന്നേക്കാം. നിരവധി പേരുടെ നില ഗുരുതരമാണ്.

കാബൂള്‍: ഷിയാ വിഭാഗത്തിന്റെ മാര്‍ച്ചിനിടെ സ്‌ഫോടനം; 50 മരണം

കാബൂള്‍: കാബൂളില്‍ പവര്‍ലൈന്‍ പദ്ധതിക്കെതിരെ ഷിയാ വിഭാഗം നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടയില്‍ സ്‌ഫോടനം. 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരത്തോടെയാണ് സ്‌ഫോടനമുണ്ടായത്.

ഷിയാ വിഭാഗത്തില്‍പെട്ട നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്ത മാര്‍ച്ചിനിടെയാണ് സ്‌ഫോടനമുണ്ടായത്. മരണ നിരക്ക് ഇനിയും ഉയര്‍ന്നേക്കാം. നിരവധി പേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്‌ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് കാബൂള്‍ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വകുപ്പ് മേധാവി ഫ്രൈദൂന്‍ ഉബൈദി അറിയിച്ചു.

ബാമിയാനില്‍ നിന്ന് കാബൂളിലേക്ക് 500 കെവി ഇലക്ട്രിക് ലൈന്‍ വലിച്ചുള്ള പവര്‍ലൈന്‍ പദ്ധതിക്കെതിരെയാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാര്‍ക്കിടയിലേക്ക് എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.