ബ്ലാക്ബെറി നോക്കിയ ഫോണുകളില്‍ ഇനി 'വാട്ട്സ് ആപ്പ്' ഇല്ല

ബ്ലാക്ബെറി - നോക്കിയ ഫോണുകളിലുള്ള വാട്ട്സ് ആപ്പ് സേവനം താല്‍കാലികമായി അവസാനിക്കുന്നു.

ബ്ലാക്ബെറി നോക്കിയ ഫോണുകളില്‍ ഇനി

ബ്ലാക്ബെറി - നോക്കിയ ഫോണുകളിലുള്ള വാട്ട്സ് ആപ്പ് സേവനം താല്‍കാലികമായി അവസാനിക്കുന്നു. സിംബിയാന്‍ എസ് 40, എസ് 60, ആന്‍ഡ്രോയിഡ് 2.1, 2.2, ബ്ലാക്‌ബെറി എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കുള്ള സേവനമാണ് വാട്ട്സ്ആപ്പ് അവസാനിപ്പിക്കുന്നത്.

ഈ ഫോണുകളില്‍  2016 ഡിസംബര്‍ 31 മുതല്‍ വാട്ട്സ്ആപ്പ്  ഉപയോഗിക്കാന്‍ സാധിക്കില്ല.സോഫ്റ്റ് വെയറുകളില്‍ ആപ്‌ഡേഷന്‍ ചെയ്യാനെടുക്കുന്ന കാലതാമസം മൂലമാണ് ഈ ഫോണുകളില്‍ വാട്ട്സ് ആപ്പ് ലഭ്യമാകാതെ വരിക.

നോക്കിയ ആശ 200/201/210, 302/306/305/308/310/311, 303/ 311, നോക്കിയ 7110/7650/3600/3650,/6600/6620/6630/5233, നോക്കിയ എന്‍ സീരിയസ് ഫോണുകള്‍ തുടങ്ങിയവയെല്ലാം എസ് 40-എസ് 60 എന്നീ സിംബിയാന്‍ വേര്‍ഷനുകളിലാണ് പ്രവര്‍ത്തിക്കുന്നത്.

ലെനോവ, എല്‍ജി, പാനാസോണിക്, സാംസങ്ങ്, സോണി എറിക്‌സണ്‍ തുടങ്ങിയ കമ്പനികളുടെ ആദ്യകാല ഫോണുകള്‍ സിംബിയാനിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

Read More >>