യുഎസില്‍ കറുത്ത വര്‍ഗക്കാരന് നേരെ വീണ്ടും പോലീസ് വെടിവെപ്പ്

'കൈകള്‍ ഉയര്‍ത്തിയിരിക്കുമ്പോള്‍ അവര്‍ വെടിവെക്കില്ലെന്നായിരുന്നു എന്റെ ധാരണ'-ചാള്‍സ് പറയുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍സിനെതിരെ പോലീസിന്റെ വെടിവെപ്പിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടയിലാണ് പുതിയ സംഭവം.

യുഎസില്‍ കറുത്ത വര്‍ഗക്കാരന് നേരെ വീണ്ടും പോലീസ് വെടിവെപ്പ്

ഫ്‌ളോറിഡ: യുഎസില്‍ കറുത്ത വര്‍ഗക്കാരന് നേരെ വീണ്ടും പോലീസ് വെടിവെപ്പ്. തിങ്കളാഴ്ച്ചയാണ് സംഭവം. തെറാപിസ്റ്റായി ജോലി ചെയ്യുന്ന ചാള്‍സ് കിന്‍സിയെന്നയാള്‍ക്ക് നേരെയാണ് പോലീസ് വെടിവെച്ചത്.

സംഭവ സമയത്ത് ഒട്ടിസം ബാധിച്ച ഇരുപത്തിമൂന്നുകാരനായ രോഗിയും ചാള്‍സിനൊപ്പമുണ്ടായിരുന്നു. വെടിവെക്കുന്നതിന് മുമ്പ് ചാള്‍സ് ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട വീഡിയോയില്‍ തന്നെ വെടിവെക്കരുതെന്നും നിരായുധരാണെന്നും ചാള്‍സ് പറയുന്നുണ്ട്.

കൈ രണ്ടും മുകളിലേക്കുയര്‍ത്തി നിലത്ത് കിടന്ന് വെടിവെക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതാണ് വീഡിയോ. നിരായുധനാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പോലീസ് വെടിവെക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന ചാള്‍സ് പറഞ്ഞു.

'കൈകള്‍ ഉയര്‍ത്തിയിരിക്കുമ്പോള്‍ അവര്‍ വെടിവെക്കില്ലെന്നായിരുന്നു എന്റെ ധാരണ'-ചാള്‍സ് പറയുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍സിനെതിരെ പോലീസിന്റെ വെടിവെപ്പിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടയിലാണ് പുതിയ സംഭവം.

സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി നോര്‍ത്ത് മിയാമി പോലീസ് മേധാവി ഗാരി യൂജിന്‍ അറിയിച്ചു. ആയുധവുമായി ഒരാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് പോലീസിന്റെ വിശദീകരണം.

എന്നാല്‍ താന്‍ ചികിത്സിക്കുന്ന യുവാവ് വീട്ടില്‍ നിന്നും ഇറങ്ങിയോടിയതിനെ തുടര്‍ന്ന് ഇയാളെ തിരിച്ചു കൊണ്ടുവരുന്നതിനിടയിലാണ് പോലീസ് വെടിവെച്ചതെന്ന് ചാള്‍സ് പറയുന്നു.

Story by
Read More >>