വടകരയില്‍ ബിജെപി പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്തു

മലയാളികള്‍ ഐസില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ഐഎസ് ബന്ധം ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഷോപ്പ് തകര്‍ത്തത്.

വടകരയില്‍ ബിജെപി പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്തു

കോഴിക്കോട്ടെ വടകരയില്‍ ബിജെപി പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്തു. വടകരയിലെ അക്യൂറ മെഡിക്കല്‍ ഷോപ്പാണ് ബിജെപി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത്. മലയാളികള്‍ ഐസില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ഐഎസ് ബന്ധം ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഷോപ്പ് തകര്‍ത്തത്.

കോഴിക്കോട് ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന ഡോ. ഇജാസ് ഇതേ പേരിലുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്നതായി ആരോപിച്ചാണ് ഇവര്‍ മെഡിക്കല്‍ ഷോപ്പ് അക്രമിച്ചത്.

Read More >>