സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന് പോലീസിന്റെ വിഐപി പരിചരണം

തടവില്‍ നിന്നും രക്ഷപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് കരുതുന്ന പ്രതിയുടെ സംരക്ഷണത്തെ പോലീസ്' ഇത്രയും ലാഘവത്തോടെ സമീപിക്കുന്നു എന്നത് സംശയം ജനിപ്പിക്കുന്നു

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന് പോലീസിന്റെ വിഐപി പരിചരണം

കൊച്ചി: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവേ പോലീസിന്റെ വിഐപി പരിചരണം. ബിജു രാധാകൃഷ്ണന് ഫോണ്‍ ചെയ്യാനും അദ്ദേഹത്തെ കാണാന്‍ വരുന്നവരുമായി കൂടിക്കാഴ്ച നടത്താനും യഥേഷ്ടം സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് പോലീസ്.

രണ്ടോ മൂന്നോ പൊലീസുകാരുടെ സംരക്ഷണം മാത്രമാണ് ബിജു രാധാകൃഷണന് ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. കഴിഞ്ഞ ദിവസം അദ്ദേഹത്തെ പൂജപ്പുര സെന്‍ട്രല്‍ ജെയിലില്‍ നിന്നും പെരുമ്പാവൂര്‍ കോടതിയില്‍ എത്തിച്ചപ്പോള്‍ കാണാന്‍ കഴിഞ്ഞത് സ്വസ്ഥമായി  പ്രതിക്കു ഫോണ്‍ ചെയ്യാന്‍ അവസരമൊരുക്കി മാറിനില്‍ക്കുന്ന പോലീസ്കാരേയായിരുന്നു. കോടതിക്കെട്ടിടത്തിനു പിന്നിലെ ആളൊഴിഞ്ഞ ഭാഗത്ത് ബിജു മണിക്കൂറുകളോളം നില്ക്കുകയും പലരുമായും കൂടിക്കാഴ്ച നടത്തുകയുമായിരുന്നു. ആരൊക്കെയാണ് കാണാന്‍ വന്നതെന്ന് വ്യക്തമല്ല. ഒടുവില്‍ കേസ് വിളിക്കാറായ സമയത്ത് ഇരുമ്പ് കമ്പിയില്‍ കാൽ കൊണ്ട് പരിക്കേറ്റ ബിജുവിനെ ആശുപത്രിയില്‍ കൊണ്ടുപോകെണ്ടതായും വന്നു.

തടവില്‍ നിന്നും രക്ഷപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് കരുതുന്ന പ്രതിയുടെ സംരക്ഷണത്തെ പോലീസ്' ഇത്രയും ലാഘവത്തോടെ സമീപിക്കുന്നു എന്നത് സംശയം ജനിപ്പിക്കുന്നു.

Read More >>