മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഡല്‍ഹിയില്‍ വെച്ച് പണം കൈമാറിയെന്ന് സോളാര്‍ കേസ് പ്രതി ബിജുരാധാകൃഷ്ണന്‍

ജനപ്രതിനിധികള്‍ക്കായി തിരുവനന്തപുരത്ത് നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നുവെന്നും പല പ്രമുഖര്‍ക്കും ഇതില്‍ പങ്കാളിത്തം ഉണ്ടായിരുന്നതായും ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഡല്‍ഹിയില്‍ വെച്ച് പണം കൈമാറിയെന്ന് സോളാര്‍ കേസ് പ്രതി ബിജുരാധാകൃഷ്ണന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഡല്‍ഹിയില്‍ വെച്ച് പണം കൈമാറിയെന്ന സരിത എസ്. നായരുടെ മൊഴി ശരിവച്ചു ബിജുരാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനു മുന്നില്‍. ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിയില്‍ സഹായിച്ചിരുന്ന തോമസ് കുരുവിളക്കാണ് പണം കൈമാറിയതെന്നും പണം സംഘടിപ്പിച്ച് നല്‍കിയത് താനാണെന്നും ബിജു പറഞ്ഞു.

പണം കൈമാറിയ വിവരം അപ്പോള്‍ തന്നെ അറിയിച്ചിരുന്നുവെന്നും ബിജു കമ്മീഷനു മുന്നില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ജിക്കുമോനാണ് പണം ആവശ്യപ്പെട്ടത്. മുന്‍ എംഎല്‍എ പി.സി. വിഷ്ണുനാഥിനും പണം നല്‍കിയിട്ടുണ്‌ടെന്നും ബിജു പറഞ്ഞു.

ജനപ്രതിനിധികള്‍ക്കായി തിരുവനന്തപുരത്ത് നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നുവെന്നും പല പ്രമുഖര്‍ക്കും ഇതില്‍ പങ്കാളിത്തം ഉണ്ടായിരുന്നതായും ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉള്‍പ്പെടെയുള്ള അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്കാണ് ബിജു രാധാകൃഷ്ണന്‍ മറുപടി പറഞ്ഞത്.

Read More >>