ഗോഡ്ഫാദര്‍ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി ബിജിമോള്‍ എം.എല്‍.എ

ഗോഡ് ഫാദര്‍മാര്‍ ഇല്ലാത്തതുകൊണ്ടാണ് തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാതെ പോയതെന്നായിരുന്നു ബിജിമോളുടെ വിവാദ പരാമര്‍ശം.

ഗോഡ്ഫാദര്‍ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി ബിജിമോള്‍ എം.എല്‍.എ

വിവാദമായ 'ഗോഡ് ഫാദര്‍' പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പീരുമേട് എംഎല്‍എയും സിപിഐ നേതാവുമായ ഇഎസ് ബിജിമോള്‍. പാര്‍ട്ടിയ്ക്ക് നല്‍കിയ വിശദീകരണത്തിലാണ് ഖേദം പ്രകടപ്പിച്ചത്. ഗോഡ് ഫാദര്‍മാര്‍ ഇല്ലാത്തതുകൊണ്ടാണ് തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാതെ പോയതെന്നായിരുന്നു ബിജിമോളുടെ വിവാദ പരാമര്‍ശം.ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജിമോള്‍ ഇങ്ങനെ പ്രതികരിച്ചിരുന്നത്.

ഇതിനെതിരെ സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മൂന്നു തവണ എംഎല്‍എയായ ബിജിമോളെ എന്തുകൊണ്ട് മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ല എന്ന ലേഖകന്‍റെ ചോദ്യത്തിന് തനിക്ക് ഗോഡ് ഫാദര്‍മാര്‍ ഇല്ലാത്തതുകൊണ്ടാകും എന്ന് ബിജിമോള്‍ മറുപടിയും നല്‍കി


തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ തനിക്കെതിരെ വധശ്രമങ്ങള്‍ നടന്നിരുന്നു എന്നിങ്ങനെ, പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുന്ന കാര്യങ്ങളാണ് ബിജിമോള്‍ അഭിമുഖത്തില്‍ വിവരിച്ചിരുന്നത്.
അനൗപചാരികമായി പറഞ്ഞ കാര്യങ്ങള്‍ വാരികയില്‍ അച്ചടിച്ച് വന്നതാണ് എന്നും, തന്‍റെ വാക്കുകളില്‍ ഖേദപ്രകടനം നടത്തുന്നുവെന്നും സി.പി. ഐയ്ക്കു നല്‍കിയ വിശദീകരണത്തില്‍ ബിജിമോള്‍ പറയുന്നു.

Read More >>