അമിത വണ്ണം കുറയ്ക്കാന്‍ മാത്രമല്ല ആപ്പിള്‍ സിടെര്‍ വിനാഗിരി..

വിനാഗിരി എന്ന ഫ്രഞ്ച് പദതിന്റെ അര്‍ത്ഥം കയ്പ്പുള്ള വൈന്‍ എന്നാണ്. ആപ്പിളില്‍, യീസ്റ്റ് ചേര്‍ത്തു പുളിപ്പിക്കാന്‍ അനുവദിക്കുകയും പിന്നിട് ഇതിലേക്ക് ബാക്ടീരിയ ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന ഭക്ഷണ യോഗ്യമായ ആസിഡാണ് അപ്പിള്‍ സിടെര്‍ വിനാഗിരി.

അമിത വണ്ണം കുറയ്ക്കാന്‍ മാത്രമല്ല  ആപ്പിള്‍ സിടെര്‍ വിനാഗിരി..

ആപ്പിള്‍ സിടെര്‍ വിനാഗിരി ഇപ്പോള്‍ കേരളത്തിലെ വിപണിയില്‍ സുലഭമാണ്. അമിതഭാരം കുറയ്ക്കുന്നതിനു മാത്രമല്ല ആരോഗ്യകരമായ പല ഗുണങ്ങളും ഈ വിനാഗിരിക്കുണ്ട്. പല വീടുകളിലെയും അലമാരിക്കുള്ളില്‍ ഇവ ചിലപ്പോള്‍ ഉപയോഗിക്കാതെയിരിക്കുന്നുണ്ടാവാം. ആപ്പിളില്‍ നിന്നുണ്ടാക്കുന്ന ഈ വിനാഗിരിയുടെ പ്രയോജനങ്ങള്‍ ശാസ്ത്രീയമായും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വിനാഗിരി ഇനത്തില്‍ തന്നെ ആരോഗ്യത്തിനു ഏറ്റവും മികച്ച പ്രകൃതിദത്ത വിനാഗിരിയാണിത് എന്ന് വിലയിരുത്തപ്പെടുന്നു.


വിനാഗിരി എന്ന ഫ്രഞ്ച് പദതിന്റെ അര്‍ത്ഥം കയ്പ്പുള്ള വൈന്‍ എന്നാണ്. ആപ്പിളില്‍, യീസ്റ്റ് ചേര്‍ത്തു പുളിപ്പിക്കാന്‍ അനുവദിക്കുകയും പിന്നിട് ഇതിലേക്ക് ബാക്ടീരിയ ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന ഭക്ഷണ യോഗ്യമായ ആസിഡാണ് അപ്പിള്‍ സിടെര്‍ വിനാഗിരി.

അപ്പിള്‍ സിടെര്‍ വിനാഗിരിയുടെ ചില ഗുണങ്ങള്‍ :

കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നു

ആപ്പിള്‍ സിടെര്‍ വിനാഗിരി ഹൃദയ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. രക്തധമിനികളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഒരു പരിധി വരെ നിയത്രിക്കാന്‍ ഈ വിനാഗിരിയുടെ ഉപയോഗം സഹകരമാണ് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്റ് ക്ലോറോജനിക് ആസിഡ് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്. രക്ത സമ്മര്‍ദം കുറയ്ക്കുന്നതിനും ഈ വിനാഗിരിയുടെ ഉപയോഗം ശുപാര്‍ശ ചെയ്യപ്പെടുന്നു.

ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് ഇല്ലാതാക്കുന്നു

ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് അടിവയറ്റില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് ഒരു പ്രായത്തിനു മുകളില്‍ ഉള്ളവരുടെ പൊതുവായ പ്രശ്നമാണ്. ഈ വിനാഗിരിയുടെ ഉപയോഗം ഈ പ്രശ്നത്തിന്നും പരിഹാരം കാണുന്നു. ആപ്പിളിന്റെ ഗുണങ്ങള്‍ ഉള്ള ഈ വിനാഗിരി ഉപയോഗിച്ചവരില്‍ ഏറ്റവും മികച്ച പ്രയോജനം പ്രകടമായതും ശരീരത്തിലെ അമിതഭാരം കുറയ്ക്കുന്നതിലാണ്.

ഡൈബീറ്റീസ് നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു

ആപ്പിള്‍ സിടെര്‍ വിനാഗിരിയുടെ ഉപയോഗം രക്തത്തിലെ ഷുഗറിന്റെ അളവിനെ നിയന്ത്രിക്കുന്നതായി കണ്ടു വരുന്നു. എങ്കിലും, ഇത് ഇന്‍സുലിനു പകരമായി ശുപാര്‍ശ ചെയ്യുന്ന മരുന്നാണെന്ന് തെറ്റിദ്ധരിക്കരുത്.

ശരീരത്തിന് ഹാനികരമായ അണുക്കളെ നശിപ്പിക്കുന്നുapple-cider-vinegar

അപ്പിള്‍ സിടെര്‍ വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയ ശരീരത്തിനുള്ളിലും, പുറത്തും ഉപയോഗിക്കുവാന്‍ കഴിയുന്ന അണുനാശിനിയാണ്.
ശരീര സംരക്ഷണത്തിന്നു മാത്രമല്ല, കഴിക്കുന്ന ഭക്ഷണത്തിന്‍റെ ശുചീകരണത്തിന്നും ഇത് ഉപകാരപ്രദമാണ്.
പല്ലുകളുടെ തിളക്കത്തിനും ശരീര ദുര്‍ഗന്ധം അകറ്റുന്നതിനുമുള്ള സ്വാഭാവിക ഉപാധി കൂടിയാണിത്.

ചര്‍മ്മത്തിന്റെ സുരക്ഷയ്ക്കും സൗന്ദര്യത്തിനും

ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജി സംബന്ധമായ രോഗങ്ങള്‍ക്ക് പുറമേ ഉപയോഗിക്കാവുന്ന ഒരു ഒറ്റമൂലിയായി ആപ്പിള്‍ സിടെര്‍ വിനാഗിരി ശുപാര്‍ശ ചെയ്യപ്പെടുന്നു. ചെറു പ്രാണികളുടെ ആക്രമണത്തെ തുടര്‍ന്നു ചര്‍മ്മത്തില്‍ ഉണ്ടാകുന്ന അലര്‍ജിയെ പ്രതിരോധിക്കാനും ഇത് നല്ലതാണ്. കൂടാതെ ചര്‍മ്മ സൗന്ദര്യത്തിനും ഒരു ഫേഷ്യല്‍ ടോണര്‍ ആയി ഇത് ഉപയോഗിക്കാം.

ഇനിയുമേറെ ഗുണങ്ങളുള്ള അപ്പിള്‍ സിടെര്‍ വിനാഗിരി ഉപയോഗിക്കുവാനും എളുപ്പമാണ്. സാലഡ്,ജ്യൂസ്‌, സോസ്, എന്നിവയ്ക്കൊപ്പം സാധാരണയായി ഉപയോഗിച്ചു വരുന്ന ഈ വിനാഗിരി, വെള്ളത്തില്‍ നേര്‍പ്പിച്ചോ അല്ലാതെയോ കുടിക്കാവുന്നതാണ്