ലോധ കമ്മിറ്റി റിപ്പോര്‍ട്ട് ആറ് മാസത്തിനുള്ളില്‍ നടപ്പാക്കാന്‍ ബിസിസിഐയോട് സുപ്രീംകോടതി; മന്ത്രിമാരും 70 പിന്നിട്ടവരും ഭാരവാഹികളാവരുത്

ലോധ കമ്മിറ്റി റിപ്പോര്‍ട്ട് ആറ് മാസത്തിനുള്ളില്‍ നടപ്പാക്കാന്‍ ബിസിസിഐയോട് സുപ്രീംകോടതി; മന്ത്രിമാരും 70 പിന്നിട്ടവരും ഭാരവാഹികളാവരുത്

ലോധ കമ്മിറ്റി റിപ്പോര്‍ട്ട് ആറ് മാസത്തിനുള്ളില്‍ നടപ്പാക്കാന്‍ ബിസിസിഐയോട് സുപ്രീംകോടതി; മന്ത്രിമാരും 70 പിന്നിട്ടവരും ഭാരവാഹികളാവരുത്

ന്യൂഡല്‍ഹി: ബിസിസിഐ ഭാരവാഹിത്വത്തില്‍ കാതലായ മാറ്റം വരുത്തണം എന്ന ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോര്‍ട്ടിന് സുപ്രീംകോടതി അംഗീകാരം നല്‍കി. ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ആറു മാസത്തിനുള്ളില്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി ബിസിസിഐയോട് ആവശ്യപ്പെട്ടു. മന്ത്രിമാരും 70 വയസ് പിന്നിട്ടവരും ഭാരവാഹികള്‍ ആവരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മഹാരാഷ്ട്ര ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന നിര്‍ദ്ദേശത്തിനും സുപ്രീംകോടതി അംഗീകാരം നല്‍കി.


ലോധ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണം എന്നാവശ്യപ്പെട്ടാണ് ബിസിസിഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് കമ്മിറ്റി റിപ്പോര്‍ട്ടിന് കോടതി അംഗീകാരം നല്‍കിയത്. ക്രിക്കറ്റിലെ വാതുവെപ്പ് നിയമ വിധേയമാക്കണമോ എന്ന കാര്യത്തില്‍ സര്‍ക്കാരിനും പാര്‍ലമെന്റിനും തീരുമാനം കൈക്കൊള്ളാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ബിസിസിഐയുടെ പരിഷ്‌കരണത്തിനായുള്ള നിര്‍ദ്ദേശങ്ങളാണ് ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാതിരുന്നതിന് എതിരെ സുപ്രീംകോടതി നേരത്തെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. നിലവിലുളള ജംബോ കമ്മിറ്റിക്ക് പകരം പ്രസിഡന്റ്,സെക്രട്ടറി,വൈസ് പ്രസിഡന്റ് തുടങ്ങി അഞ്ച് ഭാരവാഹികള്‍ മാത്രം മതി എന്നായിരുന്ന ലോധ കമ്മിറ്റിയുടെ മറ്റൊരു ശുപാര്‍ശ. ഇതോടെ അഞ്ച് വൈസ് പ്രസിഡന്റുമാരും ട്രഷററും ജോയിന്റ് സെക്രട്ടറിയും ഒഴിവാകും.

ഐപിഎല്‍ വാതുവെപ്പ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ 2015 ജനുവരിയിലാണ് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായി മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചത്.

Read More >>