മുന്‍ ധനകാര്യ മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് വിജിലന്‍സ് വീണ്ടും അന്വേഷിച്ചേക്കും

നിയമോപദേശത്തില്‍ ബാര്‍ മുതലാളിമാരുടെ ശബ്ദരേഖ രേഖപ്പെടുത്താതിരുന്നത് വീഴ്ചയാണെന്നും പറയുന്നു. എസ്പി ആര്‍ സുകേശനെ ഒഴിവാക്കി ജേക്കബ് തോമസ് വിശദമായ അന്വേഷണ്തിന് കോടതിയുടെ അനുമതി തേടുമെന്നാണ് സൂചനകള്‍.

മുന്‍ ധനകാര്യ മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് വിജിലന്‍സ് വീണ്ടും അന്വേഷിച്ചേക്കും

മുന്‍ ധനകാര്യ മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് വിജിലന്‍സ് വീണ്ടും അന്വേഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുമ്പ് നടത്തിയ അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമപോദേശം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് സാധ്യത തെളിയുന്നത്.

നിയമോപദേശത്തില്‍ ബാര്‍ മുതലാളിമാരുടെ ശബ്ദരേഖ രേഖപ്പെടുത്താതിരുന്നത് വീഴ്ചയാണെന്നും പറയുന്നു. എസ്പി ആര്‍ സുകേശനെ ഒഴിവാക്കി ജേക്കബ് തോമസ് വിശദമായ അന്വേഷണ്തിന് കോടതിയുടെ അനുമതി തേടുമെന്നാണ് സൂചനകള്‍. ആദ്യ അന്വേഷണത്തില്‍ വീഴ്ചകളുണ്ടായിട്ടുള്ളതായി വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സിസി അഗസ്റ്റിന്‍ നല്‍കിയ നിയമോപദേശത്തില്‍ ഉള്ളതായാണ് സൂചന.


നേരത്തെ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട മാണിയുടെ ഹര്‍ജിയില്‍ കെ.എം മാണിക്കെതിരെയുളളത് കള്ളക്കേസാണെന്ന് വിശ്വസിക്കാനാവില്ലെന്ന് പറഞ്ഞ ഹൈക്കോടതി നിങ്ങളുടെ പൊലീസ് നിങ്ങള്‍ക്കെതിരെ കള്ളക്കേസ് എടുക്കുമോ, ശക്തനായ മന്ത്രിക്ക് എതിരെ പൊലീസ് കള്ളക്കേസ് എടുത്തെന്നത് വിശ്വസിക്കാന്‍ കഴിയുമോ എന്നും ചോദിച്ചിരുന്നു.

അടിയന്തര പ്രാധാന്യം ഉള്ളതല്ല മാണിയുടെ ഹര്‍ജിയെന്നും നാട്ടില്‍ നിരവധിപേര്‍ കേസുകളില്‍ പ്രതിയാകുന്നുണ്ടെന്നും, എല്ലാ പ്രതികളും നിയമത്തിന് മുന്നില്‍ ഒരുപോലെയാണെന്നും കോടതി അന്ന് പരാമര്‍ശിച്ചിരുന്നു.

Read More >>