ബാര്‍ക്കോഴക്കേസില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവാക്കിയത് 37.10 ലക്ഷം രൂപ; കേസ് നടത്തിപ്പിനായി ഒരു രൂപപോലും ചെലവാക്കിയില്ലെന്ന കേരള കോണ്‍ഗ്രസിന്റെ വാദം തെറ്റ്

ബാര്‍കോഴ കേസ് നടത്തിപ്പിനായി സര്‍ക്കാര്‍ ചട്ടങ്ങള്‍ മറകടന്നാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലിന് 35.10 ലക്ഷം രൂപ നല്‍കിയാണ് പ്രസ്തു കേസ് വാദിക്കാന്‍ കേരളത്തില്‍ എത്തിച്ചത്. മുഹമ്മദ് നിസാമുദീന്‍ പാഷയ്ക്ക് രണ്ടു ലക്ഷവുമാണ് കേസില്‍ ഹാജരായതിനു നല്‍കിയത്.

ബാര്‍ക്കോഴക്കേസില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവാക്കിയത് 37.10 ലക്ഷം രൂപ; കേസ് നടത്തിപ്പിനായി ഒരു രൂപപോലും ചെലവാക്കിയില്ലെന്ന കേരള കോണ്‍ഗ്രസിന്റെ വാദം തെറ്റ്

ബാര്‍ കോഴക്കേസ് ആരോപണത്തില്‍ മുന്‍ ധനമന്ത്രി കെഎം മാണിക്കു വേണ്ടി കേസ് നടത്താന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവാക്കിയത് 37.10 ലക്ഷം രൂപ. കേസ് നടത്തിപ്പിനായി ഒരു രൂപപോലും ചെലവാക്കിയില്ലെന്ന കേരള കോണ്‍ഗ്രസിന്റെ വാദം പൊളിച്ചാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

ബാര്‍കോഴ കേസ് നടത്തിപ്പിനായി സര്‍ക്കാര്‍ ചട്ടങ്ങള്‍ മറകടന്നാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലിന് 35.10 ലക്ഷം രൂപ നല്‍കിയാണ് പ്രസ്തു കേസ് വാദിക്കാന്‍ കേരളത്തില്‍ എത്തിച്ചത്. മുഹമ്മദ് നിസാമുദീന്‍ പാഷയ്ക്ക് രണ്ടു ലക്ഷവുമാണ് കേസില്‍ ഹാജരായതിനു നല്‍കിയത്. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരായ കോടതി പരാമര്‍ശം നീക്കാനാണ് കപില്‍ സിബല്‍ കോടതിയില്‍ ഹാജരായത്. ഒറ്റക്കേസില്‍ ഹാജരായതിന് കപില്‍ സിബല്‍ 35.10 ലക്ഷം രൂപയുടെയും മുഹമ്മദ് നിസാമുദീന്‍ പാഷ രണ്ടു ലക്ഷം രൂപയുടെയും ബില്ലുകള്‍ നലകിയത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.


വാദിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയും 49 സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരും 48 ഗവണ്‍മെന്റ് പ്ലീഡര്‍മാരും സര്‍ക്കാരിന്റെ കേസുകള്‍ ഉണ്ടായിരിക്കെയാണ് സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുത്തു കപില്‍ സിബലിനെ ഹൈക്കോടതിയില്‍ കൊണ്ടുവന്നത്. ബാര്‍ കോഴക്കേസിലെ വാദത്തിനു കപില്‍ സിബല്‍ നല്‍കിയ ഭീമമായ ബില്‍ പാസാക്കി നല്‍കാതെ സര്‍ക്കാര്‍ കഴിഞ്ഞ ജനുവരി അവസാനം വരെ പിടിച്ചുവച്ചത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ആഭ്യന്തര, നിയമവകുപ്പുകളുടെ എതിര്‍പ്പ് അവഗണിച്ച് ബില്‍ പാസക്കി നല്‍കുകയായിരുന്നു. ിതിന് സമ്മര്‍ദ്ദം ചെലുത്തിയത് മന്ത്രിതലത്തില്‍ നിന്നാണെന്നാണ് സൂചന.

പുതിയ സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി ബാര്‍ കോഴക്കേസ് നടത്തിപ്പിനായി മുന്‍മന്ത്രി കെ.എം മാണിക്ക് യുഡിഎഫ്. സര്‍ക്കാര്‍ വഴിവിട്ടു പണം അനുവദിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് മാണിക്കു കോടതിയില്‍ നിന്നു സമന്‍സോ നോട്ടീസോ ലഭിച്ചിട്ടില്ലാത്തതിനാല്‍ പണം മുടക്കേണ്ട സാഹചര്യമുണ്ടായില്ലെന്നാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വം വാദിച്ചത്. മാണിയെ പ്രതി ചേര്‍ത്ത കേസില്‍ സര്‍ക്കാര്‍ പണംമുടക്കിയതു ചട്ടവിരുദ്ധമാണെന്ന് മന്ത്രിസഭ ഉപസമിതി വെളിപ്പെടുത്തിയിരുന്നു.

ഇതിനിശട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റി മറ്റൊരാള്‍ മുഖ്യമന്ത്രിയാകാന്‍ ഗൂഡശ്രമങ്ങള്‍ നടത്തിയെന്നും ആ ശ്രമങ്ങള്‍ക്ക് കെഎം മാണി കൂട്ടുനില്‍ക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ബാര്‍ക്കോഴ ഗൂഢാലോചന ഉയര്‍ത്തിക്കൊണ്ട് വരികയായിരുന്നുവെന്നും കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായ ആരോപിച്ചു.