ബാർ കേസിൽ തുടരന്വേഷണം വേണ്ടെന്ന് വിജിലൻസ് നിയമോപദേഷ്ടാവ്

ബാർ കേസിൽ കെ എം മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് വിജിലൻസ് നിയമോപദേഷ്ടാവ്. മാണിയെ കുറ്റവിമുക്തനാക്കിയ നടപടിയിൽ ഉറച്ച് നിൽക്കുന്നതായും വിജിലൻസ് ലീഗൽ അഡൈ്വസർ അറിയിച്ചു. പുതിയ തെളിവ് ലഭിച്ചാൽ മാത്രമേ തുടരന്വേഷണത്തിന് സാധ്യതയുള്ളെന്നും നിയമോപദേഷ്ടാവ് വ്യക്തമാക്കി.

ബാർ കേസിൽ തുടരന്വേഷണം വേണ്ടെന്ന് വിജിലൻസ് നിയമോപദേഷ്ടാവ്

ബാർ കേസിൽ കെ എം മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് വിജിലൻസ് നിയമോപദേഷ്ടാവ്. മാണിയെ കുറ്റവിമുക്തനാക്കിയ നടപടിയിൽ ഉറച്ച് നിൽക്കുന്നതായും വിജിലൻസ് ലീഗൽ അഡൈ്വസർ അറിയിച്ചു. പുതിയ തെളിവ് ലഭിച്ചാൽ മാത്രമേ തുടരന്വേഷണത്തിന് സാധ്യതയുള്ളെന്നും നിയമോപദേഷ്ടാവ് വ്യക്തമാക്കി.

ബാർ കോഴക്കേസിൽ കഴിഞ്ഞ ദിവസം കെ എം മാണിക്കെതിരെ തുടരന്വേഷണത്തിന് സാധ്യത തേടി വിജിലൻസ് ഡയറക്ടർ കഴിഞ്ഞ ദിവസം ഉപദേശം തേടിയിരുന്നു. വിജിലൻസ് നിയമോപദേശ വിഭാഗത്തെ മാറ്റി നിർത്തിയാണ് വിജിലൻല് ഡയറക്ടർ നിയമോപദേശം തേടിയത്.


കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോളിളക്കം സൃഷ്ടിച്ച കേസിൽ തുടരന്വേഷണം ആവാമെന്നാണ് വിജിലൻസിന് ലഭിച്ച നിയമോപദേശം. എന്നാൽ അതിനെ തള്ളിക്കൊണ്ടാണ് വിജിലൻസ് നിയമോപദേശവിഭാഗം പുതിയ തെളിവ് ലഭിച്ചാൽ മാത്രമാണ് സാധ്യതയെന്നാണ് ഇപ്പോൾ വിജിലൻസ് നിയമോപദേശക വിഭാഗം വ്യക്തമാക്കുന്നത്. കെ എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് തള്ളിക്കൊണ്ടുള്ള ഉത്തരവിൽ, കോടതി ചൂണ്ടിക്കാട്ടിയ ചില കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചില്ലെന്നാണ് വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച നിയമോപദേശം. അതുകൊണ്ട് തന്നെ അന്വേഷണവുമായി മുന്നോട്ട് പോകാനായിരുന്നു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് തീരുമാനിച്ചത്. അതിനെയാണ് വിജിലൻസ് നിയമോപദേശസംഘം ചോദ്യം ചെയ്തിരിക്കുന്നത്.

വിജിലൻസ് നിയമോപദേശസംഘം നൽകിയ പുതിയ നിർദ്ദേശപ്രകാരം പുതിയ തെളിവ് ലഭിക്കാതെ തുടരന്വേഷണം സാധ്യമല്ല. ബാർ കോഴക്കേസ് തിരുവനന്തപുരം വിജിലൻസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പുനരന്വേഷണസാധ്യത വിജിലൻസ് ഡയറക്ടർ പരിശോധിച്ചത്.

ബാർ കോഴക്കേസിൽ കെ എം മാണിയെ അഴിമതി നിരോധനിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യണമെന്ന് ശുപാര്ശ ചെയ്യുന്ന വസ്തുതാവിവര റിപ്പോര്ട്ടാണ് കോഴ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ ആർ സുകേശൻ ആദ്യം സമർപ്പിച്ചത്. എന്നാൽ അത് തിരുത്തിക്കൊണ്ടാണ് മാണിക്കെതിരെ കേസെടുക്കാൻ തെളിവില്ലെന്ന നിലപാട് മുൻ വിജിലൻസ് ഡയറക്ടർ വിൻസൻ എം. പോൾ സ്വീകരിച്ചത്. ഇത് വലിയ വിവാദമായ തീരുമാനമായിരുന്നു. ആർ സുകേശനെതിരെ നടപടിയെടുക്കാനും സർക്കാർ തീരുമാനമുണ്ടായിരുന്നു. സുകേശനും ബിജു രമേശും ചേർന്ന് സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് വിൻസൻ എം പോളിന്റെ റിപ്പോർട്ടിനെ തുടർന്ന് ഉയർന്നത്.

വിൻസൻ എം പോളിന്റെ റിപ്പോർട്ടിന് പിന്നാലെ അറ്റോർണി ജനറൽ ഉൾപ്പെടെയുള്ളവർ മാണിക്കെതിരെ കേസ് നിലനിൽക്കില്ലെന്ന ഉപദേശം നല്കി. ഇതോടെ കേസിൽ തുടരന്വേഷണം വേണ്ടെന്ന് വിജിലൻസ് ഡയറക്ടർ തീരുമാനിക്കുകയായിരുന്നു. ഈ റിപ്പോർട്ട് തള്ളിക്കളഞ്ഞാണ് വിജിലൻസ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. തുടരന്വേഷണത്തിന് ശേഷം തെളിവുകളില്ലെന്ന റിപ്പോർട്ടാണ് മുൻ വിജിലൻസ് ഡയറക്ടർ എൻ ശങ്കർ റെഡ്ഡി കോടതിയിൽ സമർപ്പിച്ചത്.