ജഡ്ജിമാരുടെ ചേംബര്‍ ഓഫിസില്‍ പ്രവേശനമില്ല; മാധ്യമങ്ങള്‍ക്ക് വീണ്ടും 'വിലക്ക്'

ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും വിലക്ക്. വാര്‍ത്തകള്‍ ശേഖരിക്കുന്നതിനായി ജ‍‍ഡ്ജിമാരുടെ ചേംബറുകളിലും സ്റ്റെനോ പൂളിലും പോകുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.

ജഡ്ജിമാരുടെ ചേംബര്‍ ഓഫിസില്‍ പ്രവേശനമില്ല; മാധ്യമങ്ങള്‍ക്ക് വീണ്ടുംഎറണാകുളം: ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും വിലക്ക്. വാര്‍ത്തകള്‍ ശേഖരിക്കുന്നതിനായി ജ‍‍ഡ്ജിമാരുടെ ചേംബറുകളിലും സ്റ്റെനോ പൂളിലും പോകുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.

ഇക്കാര്യം ഹൈക്കോടതി പബ്ലിക്റി ലേഷന്‍സ് ഓഫീസില്‍ നിന്ന് നിയമകാര്യ ലേഖകരെ വാക്കാല്‍  നേരിട്ട് അറിയിച്ചു. ഇനി മുതലുള്ള ഉത്തരവുകളിലെ വിശദാംശങ്ങള്‍ ലേഖകര്‍ക്ക് എങ്ങനെ ലഭ്യമാക്കുമെന്നതിനെ കുറിച്ച്  ഹൈക്കോടതി വ്യക്തത വരുത്തിയിട്ടില്ല.

ഹൈക്കോടതിയിലെ വിവിധ  ബെഞ്ചുകളില്‍ നിന്നുണ്ടാകുന്ന പ്രധാന ഉത്തരവുകളും അതിനുള്ളിലെ പരാമ‍ര്‍ശങ്ങളും വിശദാംശങ്ങളും മാധ്യമപ്രവര്‍ത്തകര്‍ പതിവായി ശേഖരിച്ചിരുന്നത് ജഡ്ജിമാരുടെ ചേംബര്‍ ഓഫിസില്‍ നിന്നായിരുന്നു. ഇത്തരം ചേംബറുകളോട് ചേര്‍ന്നുള്ള സ്റ്റെനോ പൂളിലായിരുന്നു ഉത്തരവുകളുടെ പകര്‍പ്പുകള്‍ ടൈപ്പ് ചെയ്ത് നല്‍കിയിരുന്നത്.  മാധ്യമപ്രവര്‍ത്തകര്‍ക്ക്  ഈ ഭാഗത്തേക്കുളള നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഉത്തരവ് നേരിട്ട് പരിശോധിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാനുള്ള അവസരമാണ് ഇല്ലാതായത്.