സ്വപ്നം കാണാന്‍ മറന്നു പോയവരെ തേടി ബാലഭാസ്ക്കറിന്‍റെ 'ഖ്വാബോം കി പരിന്ദേ'

പ്രശസ്ത വയലിന്‍സ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്ക്കറിന്റെ ഏറ്റവും പുതിയ ഹിന്ദി ഗാനം പുറത്തിറങ്ങി.

സ്വപ്നം കാണാന്‍ മറന്നു പോയവരെ തേടി ബാലഭാസ്ക്കറിന്‍റെ

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്ക്കറിന്റെ ഏറ്റവും പുതിയ ഹിന്ദി ഗാനം പുറത്തിറങ്ങി.

''ഖ്വാബോം കി പരിന്ദേ'' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഗാനം നാം കാണുന്ന സ്വപ്നങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്.  സ്വപ്നം കാണാന്‍ മറന്നു പോയവരെ തേടിയുള്ള യാത്രയാണ് ഈ ഗാനം എന്നും നമുക്ക് വിശേഷിപിക്കാന്‍ സാധിക്കും.

balabhaskar

മീന നായരുടെ വരികള്‍ക്ക് ബാലഭാസ്ക്കര്‍ തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ബാലഭാസ്ക്കറിന്റെ ബാന്‍ഡായ

ദി ബിഗ്‌ ബാന്‍ഡാണ് ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. എബി (അക്കോസിറ്റ് ഗിറ്റാര്‍), വില്ല്യം ഐസക്ക് (ബേസ് ഗിറ്റാര്‍), അഭി ശ്രീനിവാസന്‍ (ലീഡ്  ഗിറ്റാര്‍), രജത് ജോര്‍ജ് (കീ ബോര്‍ഡ്) , ഷിബു സാമുവല്‍ (ഡ്രംസ്), പ്രശാന്ത് (പ്രക്കഷന്‍) എന്നിവരാണ് ബാന്‍ഡ്അംഗങ്ങള്‍.

വീഡിയോ ക്രിസ്റ്റി സെബാസ്റ്റ്യന്‍. ഛായാഗ്രഹണം തനു ബാലക്.

പതിനേഴാം വയസ്സില്‍ മംഗല്യ പല്ലക്ക് എന്ന മലയാളം ചിത്രത്തിലൂടെ മലയാള സിനിമ സംഗീത ലോകത്ത് എത്തിയ ബാലഭാസ്ക്കര്‍ 2011ല്‍ പുറത്തിറങ്ങിയ 'ലെറ്റ്‌ഇറ്റ്‌ ബി' എന്ന സംഗീത ആല്‍ബത്തിലൂടെയാണ് സംഗീത ലോകത്ത് തന്‍റെതായ സ്ഥാനം ഉറപ്പിച്ചത്.

https://youtu.be/2WfE5-475r4