നല്ല ഉറക്കത്തിന് ആയുര്‍വേദ വിദ്യകള്‍

നന്നായി ഉറങ്ങിയെഴുന്നെല്‍ക്കുന്ന ഒരു നല്ല ദിനത്തിന് അത്ഭുതങ്ങളെ ചെയ്യാന്‍ സാധിക്കും. അത് പ്രകൃതിയോട് ചേര്‍ന്നാകുന്നത് ആരോഗ്യത്തിനും നല്ലതാണ്.

നല്ല ഉറക്കത്തിന് ആയുര്‍വേദ വിദ്യകള്‍

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം, മാനസിക പിരിമുറുക്കം, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ നിങ്ങളുടെ ഉറക്കത്തെ കെടുത്തുന്നുണ്ട് എങ്കില്‍, പരിഹാരം നിര്‍ദേശിക്കുവാന്‍ ആയുര്‍വേദത്തിനാകും.

നല്ലത് പോലെ തൈര് കുടിക്കുക, ശരീരത്തെ ആരോഗ്യകരമായി മസാജ് ചെയ്യുക, എരുമപ്പാല്‍ കുടിക്കുക, തേച്ചു കുളിക്കുക എന്നിവ ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കുന്നതിനു പ്രയോജനകരമാണ്.
വെണ്ണയും പാലും ചേര്‍ത്ത് ചാലിച്ച് തലയിലിട്ടതിനു ശേഷം കഴുകി കളയുന്നത് തലയ്ക്കു നല്ല കുളിര്‍മ്മ പകരും. മാനസിക സമ്മര്‍ദംമൂലമുണ്ടാകുന്ന തലവേദനയും മറ്റു അസ്വസ്ഥതകളും ഇല്ലാതാക്കാന്‍ ഇത് സഹായകരമാണ്. ബ്രഹ്മിഘൃതം, ബ്രഹ്മിതൈലം എന്നിവ ഉപയോഗിച്ചുള്ള സ്നാനം ഏറെ ഫലം നല്‍കുന്നതായി കണ്ടു വരുന്നു.


ചുവന്നുള്ളി രണ്ടോ മൂന്നോ എണ്ണം കിടക്കാന്‍ നേരത്ത് ചവച്ചരച്ച് കഴിക്കുക. നെല്ലിക്കയുടെ നീര് 20 മില്ലി വീതം ദിവസവും സേവിക്കുന്നത് പ്രയോജനപ്രദമാണ്. ശരിയായ ദഹനം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണിത്.

കൂവളത്തിന്‍ വേര് അരച്ച് വെണ്ണയും ചേര്‍ത്ത് ഉള്ളം കാലില്‍ പുരട്ടി കിടക്കുക.
കുമ്പളങ്ങാ നീര് 50 അല്‍പ്പം ചെറു തേനും ചേര്‍ത്ത് വെറും വയറ്റില്‍ സേവിക്കുകയും ചെയ്യുന്നത് നല്ലതാണ്.

അമിതമായ കാപ്പി, ചായ, പുകവലി എന്നിവ ഉപേക്ഷിക്കേണ്ടതും അത്യന്താപേക്ഷികമാണ്.

ശാരീരിക ഉന്മേഷത്തിനും മാനസിക ഉണര്‍വിനും ഉറക്കം വളരെ പ്രധാന സ്ഥാനം വഹിക്കുന്നുണ്ട്. നന്നായി ഉറങ്ങിയെഴുന്നെല്‍ക്കുന്ന ഒരു നല്ല ദിനത്തിന് അത്ഭുതങ്ങളെ ചെയ്യാന്‍ സാധിക്കും. അത് പ്രകൃതിയോട് ചേര്‍ന്നാകുന്നത്  ആരോഗ്യത്തിനും നല്ലതാണ്.

Story by