ഓസീസിനെതിരായ ലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച.

ഓസീസിനെതിരായ ലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

കാന്‍ഡി: ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക 34.2 ഓവറില്‍ 117 റണ്‍സിന് എല്ലാവരും പുറത്തായി.ലങ്കന്‍ നിരയില്‍ ആറുപേര്‍ രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ 24 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വ  ടോപ്‌സ്‌കോററായി.

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ജോസ് ഹാസില്‍വുഡ്, നാഥന്‍ ലിയോണ്‍ എന്നിവരാണ് ലങ്കയെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീഫന്‍ ഓകീഫ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസീസ് രണ്ടിന് 58 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ ജോ ബേണ്‍സും (3), വാര്‍ണറുമാണ് (0) പുറത്തായത്. 24 റണ്‍സോടെ ഖവാജയും 21 റണ്‍സോടെ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസില്‍.

Read More >>