ഒളിംപിക്സ് വേദിയില്‍ ആക്രമണം നടത്താന്‍ പദ്ധതി; 10 പേര്‍ അറസ്റ്റില്‍

ഇവരിൽ പലർക്കും പരസ്പരം നേരിട്ട് അറിയില്ലായിരുന്നുവെന്നും ഇന്‍റർനെറ്റ് ആശയവിനിമയങ്ങളിലൂടെയാണ് ആക്രമണത്തിന് പദ്ധതിയിട്ടത്.

ഒളിംപിക്സ് വേദിയില്‍ ആക്രമണം നടത്താന്‍ പദ്ധതി; 10 പേര്‍ അറസ്റ്റില്‍

റിയോ: ബ്രസീല്‍ തലസ്ഥാനമായ റിയോയില്‍ ഒളിംപിക്സ് ദീപശിഖ ഉയരാന്‍ 15 ദിവസം മാത്രം ശേഷിക്കെ ഒളിംപിക്സിനിടെ വേദികളില്‍ ആക്രമണം നടത്താൻ പദ്ധതിയിട്ട ബ്രസീല്‍ സ്വദേശികളായ പത്ത് പേരെ  പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് ഏതെങ്കിലും തീവ്രവാദിസംഘടനകളുമായി ബന്ധമില്ലെന്നും അതേസമയം ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരുകയാണെന്ന് ബ്രസീൽ സർക്കാർ വ്യക്തമാക്കി.

ബ്രസീലിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവർ അറസ്റ്റിലായ ഇവരിൽ പലർക്കും പരസ്പരം നേരിട്ട് അറിയില്ലായിരുന്നുവെന്നും ഇന്‍റർനെറ്റ് ആശയവിനിമയങ്ങളിലൂടെയാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം ഒളിംപിക്സിന് ഭീഷണിയൊന്നും ഇല്ലെന്നും സുരക്ഷ ശക്തമാണെന്നും ബ്രസീല്‍ അറിയിച്ചു. പൊലീസും സൈന്യവുമടങ്ങുന്ന എൺപതിനായിരം വരുന്ന സേനയുടെ നിയന്ത്രണത്തിലാണ് റിയോ ഡി ജനീറോ. നിരവധി മുൻനിര കായികതാരങ്ങൾ സിക വൈറസ് ബാധയുടെ ഭീഷണിയിൽ ഒളിംപിക്സിൽ നിന്ന് പിൻമാറിയതിനു പിന്നാലെയാണ് തീവ്രവാദി ആക്രമണ ഭീഷണി.

Read More >>