ജപ്പാനിലെ ഭിന്നശേഷിയുള്ളവരുടെ കേന്ദ്രത്തിൽ ആക്രമണം; 19 മരണം

ടോക്കിയോയിൽനിന്ന് 50 കിലോ മീറ്റർ അകലെയുള്ള സാഗമിഹരാ ന‍ഗരത്തിലാണ് ലർച്ചെ 2.30 ഓടെസംഭവം നടക്കുന്നത്

ജപ്പാനിലെ ഭിന്നശേഷിയുള്ളവരുടെ കേന്ദ്രത്തിൽ ആക്രമണം; 19 മരണം

ടോക്കിയോ: ജപ്പാനിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ ആക്രമണം. ടോക്കിയോയിൽനിന്ന് 50 കിലോ മീറ്റർ അകലെയുള്ള സാഗമിഹരാ ന‍ഗരത്തിലാണ് ലർച്ചെ 2.30 ഓടെസംഭവം നടക്കുന്നത്. ഭിന്നശേഷിയുള്ളവരും മാനസിക രോഗമുള്ളവരും അംഗപരിമിതരുമടക്കം 160 പേരാണ് ഈ കേന്ദ്രത്തിലുള്ളത്.

മുൻപ് ഇവിടെ ജോലി ചെയ്തിരുന്ന ഇരുപത്തിയാറുകാരനായ യുവാവാണ് കഠാര കൊണ്ട് ആക്രമണം നടത്തിയത്.  ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. 25 പരുക്കേറ്റു. ഇവരിൽ 20 പേരുടെ നില ഗുരുതരമാണ്.  പുലർച്ചെ 2.10 ഓടെ ഒന്നാം നിലയിലെ ജനലിലൂടെയാണ് ഇയാൾ അകത്തേക്കു പ്രവേശിച്ചതെന്നാണ് വിവരം.

ആക്രമണം നടത്തി രണ്ടു മണിക്കൂറുകൾക്കു ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഞാനാണ് അതു ചെയ്തതെന്നു പറഞ്ഞാണ് അക്രമി സ്റ്റേഷനിലെത്തിയത്. അംഗപരിമിതർ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് അയാൾ പറഞ്ഞതായി പൊലീസിനെ ഉദ്ദരിച്ചു ചില ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.