അഴിമതി ആരോപണം നേരിടുന്ന കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെ തല്‍സ്ഥാനത്തു നിന്നും മാറ്റി

അഴിമതി ആരോപണം നേരിടുന്ന വ്യക്തിയെ മാറ്റണമെന്ന നിര്‍ദേശം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മന്ത്രിസഭാ യോഗത്തില്‍ വച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരഫെഡ് പച്ചത്തേങ്ങ സംഭരിച്ചതിലെ ക്രമക്കേടുകളെക്കുറിച്ചാണ് അശോക് കുമാര്‍ തെക്കനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരുന്നത്.

അഴിമതി ആരോപണം നേരിടുന്ന കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെ തല്‍സ്ഥാനത്തു നിന്നും മാറ്റി

അശോക് കുമാര്‍ തെക്കനെ കൃഷിവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി. കേരഫെഡില്‍ പച്ചത്തേങ്ങ സംഭരിച്ചതിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് വകുപ്പ് മന്ത്രി ഇടപെട്ട് മാറ്റം നടത്തിയത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.

അഴിമതി ആരോപണം നേരിടുന്ന വ്യക്തിയെ മാറ്റണമെന്ന നിര്‍ദേശം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മന്ത്രിസഭാ യോഗത്തില്‍ വച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരഫെഡ് പച്ചത്തേങ്ങ സംഭരിച്ചതിലെ ക്രമക്കേടുകളെക്കുറിച്ചാണ് അശോക് കുമാര്‍ തെക്കനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരുന്നത്. ഗുണനിലവാരം കുറഞ്ഞ പച്ചത്തേങ്ങ ഇറക്കുമതി ചെയ്തതിലും അഴിമതി കണ്ടെത്തിയിരുന്നു.

കഴിഞ്ഞ സര്‍ക്കാര്‍ കൃഷിവകുപ്പില്‍ നടന്ന പ്രസ്തുത ക്രമക്കേടുകള്‍ സംബന്ധിച്ച ഫയല്‍ വിജിലന്‍സിന് കൈമാറിയിരുന്നില്ല. ഡയറക്ടര്‍ മാറിയ സാഹചര്യത്തില്‍ ചുമതല താത്കാലികമായി കൃഷി വകുപ്പ് സെക്രട്ടറിക്ക് നല്‍കിയിരിക്കുകയാണ്.