ഗവണ്‍മെന്റ് പ്ലീഡര്‍ നിയമവിരുദ്ധമായി വാഹനത്തില്‍ സ്റ്റീക്കര്‍ ഒട്ടിച്ചതിനെതിരെ പ്രതിഷേധവുമായി ആഷിക് അബു

നിയമം ലംഘിച്ച് നമ്പര്‍ പ്ലേറ്റില്‍ സ്റ്റിക്കര്‍ ഒട്ടിച്ച നിലയിലുള്ള വാഹനത്തിന്റെ ഫോട്ടോ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്താണ് ആഷിക് അബു പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമവിരുദ്ധമായി വാഹനത്തില്‍ സ്റ്റീക്കര്‍ ഒട്ടിച്ചതിനെതിരെ പ്രതിഷേധവുമായി ആഷിക് അബു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമവിരുദ്ധമായി വാഹനത്തില്‍ സ്റ്റീക്കര്‍ ഒട്ടിച്ചതിനെതിരെ പ്രതിഷേധവുമായി സംവിധായകന്‍ ആഷിക് അബു. നിയമം ലംഘിച്ച് നമ്പര്‍ പ്ലേറ്റില്‍ സ്റ്റിക്കര്‍ ഒട്ടിച്ച നിലയിലുള്ള വാഹനത്തിന്റെ ഫോട്ടോ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്താണ് ആഷിക് അബു പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

''പാവപ്പെട്ടവനെ ഓടുന്ന ബൈക്കില്‍ നിന്ന് തല്ലിവീഴ്ത്തി വരെ ശിക്ഷിക്കുന്ന നമ്മുടെ നാട്ടിലെ നിയമവാഴ്ചയുടെ സര്‍ക്കാര്‍ പ്രതിനിധിക്ക് അടുപ്പിലും സ്റ്റിക്കര്‍ ഒട്ടിക്കാം. നടപടിയുണ്ടോ സര്‍ക്കാരേ?''- ആഷിക് അബു ഫേസ്്ബുക്കില്‍ കുറിച്ചു.

Read More >>