കോട്ടയത്ത് ഒറീസ സ്വദേശികളായ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ

2008 ഏപ്രില്‍ 13നാണ് കേസിനാധാരമായ സംഭവം. കോട്ടയത്ത് റബര്‍ മാറ്റ് നിര്‍മ്മാണ കമ്പനി നടത്തിവരികയായിരുന്ന വി ശ്രീധര്‍, അദ്ദേഹത്തിന്റെ ഭാര്യ സ്വരാജലക്ഷ്മി എന്നിവരെ കോട്ടയത്ത് നാഗമ്പടത്തുള്ള വാടകവീട്ടില്‍ ദുരൂഹസാഹചര്യങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

കോട്ടയത്ത് ഒറീസ സ്വദേശികളായ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ

കോട്ടയത്ത് ഒറീസ സ്വദേശികളായ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ. ആസാം സ്വദേശിയായ പ്രദീപ് ബോറ(28)ക്കാണ് ഫാസ്റ്റ് ട്രാക്ക് കോടതി ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം വധ ശിക്ഷ നല്‍കിയത്. കേസിലെ മറ്റു പ്രതികളായ പ്രശാന്ത് ഫുകന്‍(25), ദീപാകര്‍ ചര്‍ക്ക്മ (22), ദിലീപ് ഗോഗോയ്(35) എന്നിവര്‍ക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും വിധിച്ചു. കേസിലെ ഒന്നാം പ്രതിയായ ദിഗന്ദര്‍ (28) 2008 മെയ് 25ന് ആത്മഹത്യ ചെയ്തിരുന്നു.


2008 ഏപ്രില്‍ 13നാണ് കേസിനാധാരമായ സംഭവം. കോട്ടയത്ത് റബര്‍ മാറ്റ് നിര്‍മ്മാണ കമ്പനി നടത്തിവരികയായിരുന്ന വി ശ്രീധര്‍(55), അദ്ദേഹത്തിന്റെ ഭാര്യ സ്വരാജലക്ഷ്മി (48) എന്നിവരെ കോട്ടയത്ത് നാഗമ്പടത്തുള്ള വാടകവീട്ടില്‍ ദുരൂഹസാഹചര്യങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കമ്പനിയിലെ തൊഴിലാളികളായ ഒന്നാം പ്രതി ദിഗന്ദറും രണ്ടാം പ്രതി പ്രദീപ് ബോറയും തങ്ങളുടെ സുഹൃത്തുക്കളായ മറ്റ് പ്രതികളോടൊപ്പം ശ്രീധറിന്റെ വീട്ടില്‍ കയറി ഇരുവരെയും ആക്രമിക്കുകയായിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്തത് ദിഗന്ദര്‍ ആയിരുന്നുവെന്നും കടമായി ചോദിച്ച പണം ശ്രീധര്‍ നല്‍കാത്തത്തിലുള്ള പ്രതികാരമാണ് ഇരുവരെയും കൊലപ്പെടുത്താന്‍ അയാളെ പ്രേരിപ്പിച്ചതെന്നും വാദിഭാഗം അഭിഭാഷകന്‍ അഡ്വ. ജിതേഷ് ബാബു വെളിപ്പെടുത്തി.

ഇരുവരെയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണു ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്. കൂടാതെ ശ്രീധറിന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായ മുറിവുകളും കണ്ടെത്തി. സംഭവശേഷം, പ്രദീപ് ബോറയൊഴിച്ച് മറ്റെല്ലാ പ്രതികളും ജന്മദേശമായ ആസാമിലേക്ക് കടന്നിരുന്നു. എറണാകുളം പെരുമ്പാവൂരിലുള്ള തന്റെ ബന്ധുക്കളോടൊപ്പം തങ്ങിയ പ്രദീപ് ബോറയെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അയാളുടെ സഹായത്തോടെ മറ്റു പ്രതികളും പോലീസ് പിടികൂടുകയായിരുന്നു.

Read More >>