ചെറിയ പെരുന്നാള്‍ പ്രമാണിച്ച് വ്യാഴാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

ചെറിയ പെരുന്നാളിന് രണ്ടുദിവസം അവധി വേണമെന്ന് സംസ്ഥാനത്തെ വിവിധ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചത്

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് വ്യാഴാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

കൊച്ചി: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് വ്യാഴാഴ്ചയും സ്വാശ്രയ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.നാളെയാണ് മുസ്ലിം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.  ചെറിയ പെരുന്നാളിന് രണ്ടുദിവസം അവധി വേണമെന്ന് സംസ്ഥാനത്തെ വിവിധ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചത്.

Read More >>