ആറന്മുള വിമാനത്താവളത്തിനായി കെജിഎസ് ഗ്രൂപ്പ് വീണ്ടും രംഗത്ത്; വനം-പരിസ്ഥിതി മന്ത്രാലയത്തിന് പുതിയ അപേക്ഷ നല്‍കി

പുതിയ അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വിമാനത്താവള പദ്ധതിക്ക് അനുകൂല നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. പദ്ധതിക്കായി ഇതുവരെ 500 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 2000 കോടി രൂപ ചെലവ് പ്രതീക്ഷക്കുന്ന പദ്ധതിക്കായി ഇതുവരെ 420 കോടി രൂപയോളം കെജിഎസ് മുടക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്.

ആറന്മുള വിമാനത്താവളത്തിനായി കെജിഎസ് ഗ്രൂപ്പ് വീണ്ടും രംഗത്ത്; വനം-പരിസ്ഥിതി മന്ത്രാലയത്തിന് പുതിയ അപേക്ഷ നല്‍കി

ആറന്മുള വിമാനത്താവളം പദ്ധതിക്കു പരിസ്ഥിതി ആഘാതപഠനം നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ട് പദ്ധതി നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് പുതിയ അപേക്ഷ നല്‍കി. കമ്പനിയുടെ അപേക്ഷ മന്ത്രാലയം ഈ മാസം 29ന് പരിഗണിക്കും. റണ്‍വേ നിലവിലെ രൂപത്തില്‍ നിറുത്തണമെന്നും കൈത്തോട് പുനഃസ്ഥാപിക്കാനാവില്ലെന്നും പുതിയ അപേക്ഷയില്‍ കെജിഎസ് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വിമാനത്താവള പദ്ധതിക്ക് അനുകൂല നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. പദ്ധതിക്കായി ഇതുവരെ 500 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 2000 കോടി രൂപ ചെലവ് പ്രതീക്ഷക്കുന്ന പദ്ധതിക്കായി ഇതുവരെ 420 കോടി രൂപയോളം കെജിഎസ് മുടക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്.


വിമാനത്താവളത്തിനു നല്‍കിയ പാരിസ്ഥിതിക അനുമതി നേരത്തേ ദേശീയ ഹരിത െ്രെടബ്യൂണലും തുടര്‍ന്ന് സുപ്രീംകോടതിയും റദ്ദാക്കിയിരുന്നു. പരിസ്ഥിതി ആഘാതപഠനം നടത്തിയ എന്‍വിറോ കെയര്‍ എന്ന ഏജന്‍സിക്കു യോഗ്യതയില്ലെന്നും അവര്‍ പൊതുജനങ്ങളില്‍നിന്നും ശരിയായ രീതിയിലല്ല തെളിവെടുപ്പ് നടത്തിയതെന്നും വ്യക്തമായതിനെ തുടര്‍ന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പഴയ അനുമതി റദ്ദാക്കിയത്.

സുപ്രീംകോടതി പ്രാരംഭ വാദത്തില്‍ തന്നെ ഇക്കാര്യം ശരിവയ്ക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം മേയില്‍ പദ്ധതിക്കുള്ള അനുമതി കേന്ദ്ര സര്‍ക്കാറും റദ്ദ് ചെയ്തിരുന്നു.

Read More >>