മംഗലാപുരത്തെ സ്‌കൂളില്‍ അറബി ഭാഷ പഠിപ്പിച്ചതിന്റെ പേരില്‍ ശ്രീരാമസേനാ പ്രവര്‍ത്തകരുടെ അക്രമം

നീര്‍മാര്‍ഗിലെ സെന്റ് തോമസ് എയ്ഡഡ് ഹര്‍ പ്രൈമറി സ്‌കൂളിലാണ് അറബിഭാഷാ പഠനത്തിന്റെ പേരില്‍ ഹിന്ദുത്വ വാദികള്‍ അഴിഞ്ഞാടിയത്. അടുത്തിടെ മറ്റു വിദേശ ഭാഷകള്‍ക്കൊപ്പം സ്‌കൂളില്‍ അറബിയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

മംഗലാപുരത്തെ സ്‌കൂളില്‍ അറബി ഭാഷ പഠിപ്പിച്ചതിന്റെ പേരില്‍ ശ്രീരാമസേനാ പ്രവര്‍ത്തകരുടെ അക്രമം

അറബി ഭാഷയ്ക്കും വിലക്കേര്‍പ്പെടുത്തി ഹിന്ദുത്വ വാദികള്‍. മംഗലാപുരത്തെ സ്വകാര്യ സ്‌കൂളിലാണ് അറബി ഭാഷ പഠിപ്പിച്ചതിന്റെ പേരില്‍ ഹിന്ദുത്വവാദികള്‍ അക്രമം അഴിച്ചുവിട്ടത്. നീര്‍മാര്‍ഗയിലെ സ്‌കൂളില്‍ അതിക്രമിച്ചു കയറിയ ശ്രീരാമസേനാ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങള്‍ തട്ടിപ്പറിക്കുകയും സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

നീര്‍മാര്‍ഗിലെ സെന്റ് തോമസ് എയ്ഡഡ് പ്രൈമറി സ്‌കൂളിലാണ് അറബിഭാഷാ പഠനത്തിന്റെ പേരില്‍ ഹിന്ദുത്വ വാദികള്‍ അഴിഞ്ഞാടിയത്. അടുത്തിടെ മറ്റു വിദേശ ഭാഷകള്‍ക്കൊപ്പം സ്‌കൂളില്‍ അറബിയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതറിഞ്ഞെത്തിയ ശ്രീരാമ സേനാ പ്രവര്‍ത്തകരാണ് സ്‌കൂളില്‍ അതിക്രമം നടത്തിയത്. ക്ലാസ്റൂമില്‍ അതിക്രമിച്ചു കയറിയ പ്രവര്‍ത്തകര്‍ കുട്ടികളില്‍ നിന്നും അറബി പാഠപുസ്തകങ്ങളും നോട്ട്ബുക്കുകളും തട്ടിപ്പറിക്കുകയായിരുന്നു.


ഇനിമുതല്‍ സ്‌കൂളില്‍ കണ്ടുപോകരുതെന്ന് സ്‌കൂളിലെ അറബിക് അധ്യാപകനെ അരകമികള്‍ ഭീകണിപ്പെടുത്തി. സ്‌കൂള്‍ അധികൃതര്‍ ഹിന്ദു കുട്ടികളെ അറബിക് പഠിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അക്രമികള്‍ സ്‌കൂളില്‍ എത്തിയത്. എന്നാല്‍ തങ്ങള്‍ ആരെയും അറബി പഠിക്കാന്‍ നിര്‍ബന്ധിപ്പിച്ചിട്ടില്ലെന്നും മുസ്ലിം സമുദായത്തില്‍ പെട്ട ചില കുട്ടികളുടെ ആവശ്യം പരിഗണിച്ചാണ് അറബിക് ഭാഷ ഉള്‍പ്പെടുത്തിയതെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മെല്‍വിന്‍ പറഞ്ഞു.

ഫ്രഞ്ച്, ജര്‍മന്‍ ഭാഷകള്‍ക്ക് പുറമെ അറബിക് ഭാഷയും അടുത്തിടെയാണ് സ്‌കൂള്‍ അധികൃതര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പോലീസ് ഇക്കാര്യത്തില്‍ നിഷ്‌ക്രിയത്വം പാലിച്ചുവെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. വിവരം അറിയിച്ചിരുന്നുവെങ്കിലും അക്രമികള്‍ സ്ഥലം വിട്ടതിന് മണിക്കൂറകള്‍ക്കുശേഷമാണ് പോലീസ് സ്ഥലത്ത് എത്തിയത്.

Read More >>