'അനുരാഗ കരിക്കിൻ വെള്ളം' ട്രെയിലര്‍ പുറത്തിറങ്ങി

ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്,സന്തോഷ് ശിവന്‍,ഷാജി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അമര്‍ നീരദിന്റെ സഹായിയായി മലയാള സിനിമ ലോകത്ത് എത്തിയ ഖാലിദ് റഹ്മാന്‍ സ്വതന്ത്ര സംവിധായകനായി അരങ്ങേറുന്ന അനുരാഗ കരിക്കിൻ വെള്ളം എന്നാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ബിജു മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, ആശാ ശരത്, സുദീപ് കോപ്പ, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

നവീന്‍ ഭാസ്ക്കറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകന്‍. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്,സന്തോഷ് ശിവന്‍,ഷാജി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

https://youtu.be/rUO5x7XufH4