ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദു പുരോഹിതന് നേരെ ആക്രമണം

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വ്യാപക അക്രമങ്ങളാണ് ബംഗ്ലാദേശില്‍ അരങ്ങേറുന്നത്. ഇന്നലെ കിഴക്കന്‍ ബംഗ്ലാദേശിലെ ജനൈദ ജില്ലയില്‍ രാധാമോഹന്‍ ഗോപാല്‍ ക്ഷേത്രത്തിലെ പൂജാരി ശ്യാമന്തോ ദാസിനെ ബൈക്കില്‍ എത്തിയ സംഘം കഴുത്തറത്ത് കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ഇതേ ജില്ലയില്‍ മറ്റൊരു പൂജാരിയായ അനന്ത ഗോപാല്‍ ഗാംഗുലി സമാനമായ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു.

ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദു പുരോഹിതന് നേരെ ആക്രമണം

ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു പുരോഹിതനെ അജ്ഞാതര്‍ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു. സാത്ഖിര ജില്ലയിലെ ശ്രീ ശ്രീ രാധാ ഗോവിന്ദ ക്ഷേത്രത്തിലെ പൂജാരിയായ ഭാബസിന്ധു റോയ്ക്കാണ് കുത്തേറ്റത്. ഇന്ന് രാവിലെ പൂജാരി ക്ഷേത്രത്തിനുള്ളിൽ ഉറങ്ങി കിടക്കുമ്പോഴാണ് അക്രമം നടന്നത്. മുതുകിനും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും പൂജാരിയുടെ നില അതീവ ഗുരുതരമാണെന്നും സാത്ഖിര ഡെപ്യൂട്ടി പൊലീസ് മേധാവി അത്ഖല്‍ ഹഖ് പറഞ്ഞു.


കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വ്യാപക അക്രമങ്ങളാണ് ബംഗ്ലാദേശില്‍ അരങ്ങേറുന്നത്. ഇന്നലെ കിഴക്കന്‍ ബംഗ്ലാദേശിലെ ജനൈദ ജില്ലയില്‍ രാധാമോഹന്‍ ഗോപാല്‍ ക്ഷേത്രത്തിലെ പൂജാരി ശ്യാമന്തോ ദാസിനെ ബൈക്കില്‍ എത്തിയ സംഘം കഴുത്തറത്ത് കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ഇതേ ജില്ലയില്‍ മറ്റൊരു പൂജാരിയായ അനന്ത ഗോപാല്‍ ഗാംഗുലി സമാനമായ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു.  കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അന്‍പതോളം പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ഹിന്ദു പുരോഹിതര്‍, ക്രിസ്ത്യാനികള്‍,ഷിയാ വിഭാഗം, ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നേരെയാണ് വ്യാപക അക്രമം നടക്കുന്നത്.

സമീപകാലത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നാണ് നിഗമനം. ഇന്നലെ ധാക്കയിലെ റസ്റ്റോറന്റില്‍ ഉണ്ടായ ഭീകരാക്രമണത്തിന് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഹിന്ദു പുരോഹിതന് കുത്തേറ്റത്. റസ്‌റ്റോറന്റിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തിയിരുന്നു.