മോഹന്‍ലാലിനൊപ്പം വീണ്ടും അനൂപ്‌ മേനോന്‍

ചിത്രം വി.ജെ. ജയിംസിന്റെ 'പ്രണയോപനിഷത്ത്' എന്ന കഥയെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ കഥാപാത്രത്തെയെയാണ് അനൂപ് അവതരിപ്പിക്കുന്നത്

മോഹന്‍ലാലിനൊപ്പം വീണ്ടും അനൂപ്‌ മേനോന്‍

വെള്ളിമൂങ്ങ എന്ന ചിത്രത്തിന്  ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും അനൂപ് മേനോനും  ഒന്നിക്കുന്നു. ബിജു മേനോന് വേണ്ടി കരുതിയിരുന്ന കഥാപാത്രമാണ് ഇപ്പോള്‍ അനൂപ്‌ മേനോന്‍ കൈകാര്യം ചെയ്യുന്നത്.

ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയായി മോഹന്‍ലാല്‍ വേഷമിടുന്ന ചിത്രം വി.ജെ. ജയിംസിന്റെ 'പ്രണയോപനിഷത്ത്' എന്ന കഥയെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ കഥാപാത്രത്തെയെയാണ് അനൂപ് അവതരിപ്പിക്കുന്നത്. ദൃശ്യത്തിനു ശേഷം മോഹന്‍ലാലിന്റെ നായികയായി മീന വീണ്ടുമെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.


അനൂപിന്റെ നായികയാകുന്നത് ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സ്രിന്‍ട്രയാണ്. തനിക്ക് ഈ ചിത്രം ഏറെ പ്രത്യേകയുള്ളതാണ്. കാരണം മോഹന്‍ലാലിനൊപ്പം ആദ്യമായി അഭിനയിക്കാന്‍ അവസരം ലഭിച്ചു.മാത്രമല്ല ആദ്യമായാണ് അനൂപിന്റെ ഭാര്യയായും അഭിനയിക്കുന്നത്.''- സ്രിന്‍ട്ര മാധ്യമങ്ങളോട് പറഞ്ഞു.

ബ്ലോക്ക് ബസ്റ്റേഴ്സ് മൂവീസിന്റെ ബാനറില്‍ സോഫിയാപോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, ഐമ, സനൂപ്, കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദ്ദീന്‍ തുടങ്ങിയവരാണ്ചി മറ്റു താരങ്ങള്‍. ഈ വര്ഷം അവസാനത്തോടെ ചിത്രം തീയറ്ററുകളില്‍ എത്തും.