പതിറ്റാണ്ടുകളോളം നിയമവ്യവസ്ഥയേയും സര്‍ക്കാരിനേയും വെല്ലുവിളിച്ച അമൃതാനന്ദമയി മഠം ഒടുവില്‍ മുട്ടുമടക്കി; 2004 മുതലുള്ള നികുതിയിനത്തില്‍ മഠം കഴിഞ്ഞ ദിവസം അടച്ചത് ഒരു കോടിരൂപ

ഭരണകൂട- ഉദ്യോഗസ്ഥ തലത്തിലെ സ്വാധീനമുപയോഗിച്ച് കെട്ടിപ്പൊക്കിയ സാമ്രാജ്യം ഇക്കാലയളവില്‍ വെട്ടിച്ചത് കോടിക്കണക്കിന് രൂപയുടെ നികുതിയാണ്. എന്നാല്‍ മഠം നടത്തുന്ന മറ്റുതട്ടിപ്പുകളിലെ ഒരു ചെറിയ ഭാഗം മാത്രമാണിതെന്നാണ് ഹര്‍ജ്ജിക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്.

പതിറ്റാണ്ടുകളോളം നിയമവ്യവസ്ഥയേയും സര്‍ക്കാരിനേയും വെല്ലുവിളിച്ച അമൃതാനന്ദമയി മഠം ഒടുവില്‍ മുട്ടുമടക്കി; 2004 മുതലുള്ള നികുതിയിനത്തില്‍ മഠം കഴിഞ്ഞ ദിവസം അടച്ചത് ഒരു കോടിരൂപ

സര്‍ക്കാരിനെയും നിയമവ്യവസ്ഥകളെയും പതിറ്റാണ്ടുകളോളം കബളിപ്പിച്ച് നികുതി വെട്ടിപ്പു നടത്തിയ കൊല്ലം അമൃതാനന്ദമയി ആശ്രമം ശക്തമായ സമ്മര്‍ദ്ദ ഫലമായി കഴിഞ്ഞ ദിവസം സര്‍ക്കാരിന് അടച്ചത് ഒരു ഒരു കോടി രൂപ. എല്ലാ സര്‍ക്കാര്‍ നിബന്ധനകളെയും കവച്ചുവെച്ച് അനധികൃത നിര്‍മ്മാണങ്ങളിലൂടെ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിന്റെ 2004 മുതലുള്ള നികുതി കുടിശ്ശികയാണ് അമൃതാനന്ദമയി മഠം കഴിഞ്ഞ ദിവസം ക്ലാപ്പന പഞ്ചായത്തില്‍ ഒടുക്കിയിരിക്കുന്നത്. മഠത്തിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കും നികുതിവെട്ടിപ്പിനുമെതിരെ പൊതു പ്രവര്‍ത്തകനായ വിജേഷിന്റെ വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങളാണ് ഒടുവില്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നത്.


ജൂലൈ 7ന് അമൃത മഠത്തിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെ വെയ്ക്കണമെന്ന് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് അമൃതമഠം മുട്ടുമടക്കിയത്. ക്ലാപ്പന പഞ്ചായത്തില്‍ വര്‍ഷങ്ങളായി തുടരുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലതവണ വിവാദമായിട്ടുള്ളതാണ്. ഭരണകൂട- ഉദ്യോഗസ്ഥ തലത്തിലെ സ്വാധീനമുപയോഗിച്ച് കെട്ടിപ്പൊക്കിയ സാമ്രാജ്യം ഇക്കാലയളവില്‍ വെട്ടിച്ചത് കോടിക്കണക്കിന് രൂപയുടെ നികുതിയാണ്. എന്നാല്‍ മഠം നടത്തുന്ന മറ്റുതട്ടിപ്പുകളിലെ ഒരു ചെറിയ ഭാഗം മാത്രമാണിതെന്നാണ് ഹര്‍ജ്ജിക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നു.

2011 ലാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് ഹര്‍ജിക്കാര്‍ കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ ഈ കേസ് തങ്ങളുടെ സ്വാധീനമുപയോഗിച്ച് അട്ടിമറിക്കാന്‍ മഠം പലവഴികളും നോക്കിയിരുന്നതായി വിജേഷ് പറഞ്ഞു. ജസ്റ്റിസ് എന്‍കെ കൃഷ്ണന്റെ ബഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. ഒടുവില്‍ ഗത്യന്തരമില്ലാതെ 2012 ല്‍ 17 ലക്ഷം രൂപ പഞ്ചായത്തില്‍ നികുതിയിനത്തില്‍ അടച്ച് അമൃതമഠം കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഹര്‍ജിക്കാരുടെ വാദം മുഖവിലയ്‌ക്കെടുത്ത് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണത്തിനൊടുവില്‍ മഠം കണക്കില്‍ കാണിക്കാത്ത 64 ബില്‍ഡിംഗുകള്‍ കൂടി കണ്ടെത്തി റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു.Read More >>