അമീറുല്‍ ഇസ്ലാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

റിമാന്‍ഡ് കാലാവധി തീരുന്ന സാഹചര്യത്തില്‍ ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

അമീറുല്‍ ഇസ്ലാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുംഎറണാകുളം: റിമാന്‍ഡ് കാലാവധി തീരുന്ന സാഹചര്യത്തില്‍ ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എറണാകുളം സെഷന്‍സ് കോടതിയിലാണ് ഇയാളെ ഹാജരാക്കുന്നത്. അമീറിന്റെ റിമാന്‍ഡ് കാലാവധി കോടതി നീട്ടിയേക്കും.

അതേസമയം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ട് പോകുകയാണ്. ദളിത് പീഡന കുറ്റം ചുമത്തിയ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത് അറുപത് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിന്റെ കാലാവധി ഓഗസ്റ്റ് 15ന് അവസാനിക്കും.