ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമീര്‍ വീണ്ടും കളത്തില്‍

പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ലോഡ്സില്‍ തുടക്കമായി.

ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമീര്‍ വീണ്ടും കളത്തില്‍

ലോര്‍ഡ്സ്: പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ലോഡ്സില്‍ തുടക്കമായി. നീണ്ട ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് പര്യടനത്തിന് പാകിസ്ഥാന്‍ എത്തിയ സാഹചര്യത്തില്‍ എല്ലാവരുടെയും കണ്ണ് ആറുവര്‍ഷം മുമ്പ് ഇതേ മൈതാനത്ത് ഒത്തുകളി നടത്തി പിടിയിലായ പാക് പേസ് ബൌളര്‍ മുഹമ്മദ്‌ അമീറിലാണ്.

2010 ഓഗസ്റ്റ് 26ന് നടന്ന ടെസ്റ്റിനു ശേഷമാണ് ആമിറിനെയും മുഹമ്മദ് ആസിഫിനെയും സല്‍മാന്‍ ബട്ടിനെയും ഒത്തുകളി വിവാദത്തെതുടര്‍ന്ന് വിലക്കിയത്.പ്രായം കണക്കിലെടുത്ത് അന്ന് 18 വയസ്സ് മാത്രമുണ്ടായിരുന്ന ആമിറിനെ അഞ്ചുവര്‍ഷത്തേക്കാണ്  വിലക്കിയത്. ആറു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അമീര്‍ വീണ്ടും പാക് ടെസ്റ്റ്‌ ടീമില്‍ ഇടം പിടിച്ചു കഴിഞ്ഞു. വീണ്ടും ലോര്‍ഡ്സ് തന്നെയാണ് വേദി, ഇംഗ്ലണ്ട് തന്നെയാണ് എതിരാളികള്‍.അതെ സമയം, ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു.

Read More >>