H1 വിസാ നിയന്ത്രണത്തിന് അമേരിക്കൻ ജനപ്രതിനിധി സഭയിൽ നീക്കം

ഇന്ത്യന്‍ ഐ.ടി മേഖലയില്‍ ഈ ബില്‍ പ്രതിരോധമായി ബാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്

H1 വിസാ നിയന്ത്രണത്തിന് അമേരിക്കൻ ജനപ്രതിനിധി സഭയിൽ നീക്കം

വിദേശികൾക്കുള്ള വിസാനിയന്ത്രണത്തിനു അമരിക്കന്‍ ജനപ്രതിനിധി സഭയില്‍(House of Representatives) നിയമ ബിൽ അവതരിപ്പിക്കപ്പെട്ടു. ഈ ബിൽ നിയമമാകുന്ന പക്ഷം ഇന്ത്യക്കാരുൾപ്പടെ അമേരിക്കയിലെത്തുന്ന വിദേശികളുടെ എണ്ണത്തെ ഇത് സാരമായി ബാധിക്കും.

H- 1 B വിസയും, L1 വിസയും നൽകുവാനുള്ള കമ്പനികളുടെ അധികാരത്തെയായിരിക്കും ബിൽ ബാധിക്കുക. തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിൽ 50% ലധികരിക്കാതെ H- 1 B യും L1 വിസയും നൽകുവാനുള്ള അധികാരം കമ്പനികൾക്കുണ്ടാകും എന്നാൽ ബാക്കി 50 % ജീവനക്കാരും അമേരിക്കൻ പൗരൻമാരായിരിക്കണമെന്നാണ് ബിൽ ശുപാർശ ചെയ്യുന്നത്. ഇരു വിസകളിലും എത്തു

ന്നവരുടെ ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങൾക്കും ഉറപ്പുണ്ടാകണമെന്നും ഇതിൽ ആവശ്യപ്പെടുന്നുണ്ട്. അതായത്, ഈ ബിൽ നിയമമാകുന്ന പക്ഷം അമേരിക്കയിൽ എത്തുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെങ്കിലും, തൊഴിൽ ലഭിക്കുന്നവരുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും കൂടുതൽ വ്യക്തതയുണ്ടാകും.


ഇന്ത്യൻ കമ്പനികളായ ഇൻഫോസിസ്, വിപ്രോ, ഐ.സി.എസ് തുടങ്ങിയവയിൽ ഇപ്പോൾ 50% ലധികവും ജീവനക്കാർ ഇന്ത്യക്കാരാണ്. പ്രസ്തുത ബിൽ പാസ്സായാൽ, ഇങ്ങനെയുള്ള കമ്പനികളിൽ അമേരിക്കൻ കരിയർ പ്രതീക്ഷിക്കുന്നവരെയായിരിക്കും ഇത് ബാധിക്കുക. എന്നാൽ മൈക്രോസോഫ്റ്റ്, ഗൂഗിൽ, ഫേസ് ബുക്ക് തുടങ്ങിയവയ്ക്ക് അധികം ഇന്ത്യക്കാരെ നിയമിക്കുവാനുള്ള സാധ്യതകളുമുണ്ട്



Read More >>