ആംബുലൻസ് പൊട്ടിത്തെറിച്ച് രണ്ടു മരണം

മൂവാറ്റുപുഴയിൽ ആംബുലൻസ് പൊട്ടിത്തെറിച്ച് രണ്ടു മരണം

ആംബുലൻസ് പൊട്ടിത്തെറിച്ച് രണ്ടു മരണം

എറണാകുളം: മുവാറ്റുപുഴ മീങ്കുന്നത്ത്  എംസി റോഡിൽ മീങ്കുന്നം വളവില്‍ ആംബുലൻസ് പൊട്ടിത്തെറിച്ചു രണ്ടു പേർ മരിച്ചു. മാനന്തവാടിയിൽ നിന്നു കോട്ടയം കാരിത്താസിലേക്കു പോയ ആംബുലൻസാണ് ഒാട്ടത്തിനിയില്‍ പൊട്ടിത്തെറിച്ചത്. ആംബുലൻസിലുണ്ടായിരുന്ന രോഗിയും കൂടെയുള്ള ഒരാളും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.

പരിക്കേറ്റ രണ്ടുപേരെ പൊള്ളലോടെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഒരു ഹോംനഴ്സിനും ആംബുലൻസ് ഡ്രൈവർക്കും പരിക്കില്ല.

Read More >>