അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന 100 വിദ്യാലയങ്ങളുടെ സംരക്ഷണം അധ്യാപക അസോസിയേഷന്‍ ഏറ്റെടുക്കുന്നു

പദ്ധതിയുടെ സംസ്‌ഥാനതല ഉദ്‌ഘാടനം നാളെ വി.ജെ.ടി. ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന 100 വിദ്യാലയങ്ങളുടെ സംരക്ഷണം അധ്യാപക അസോസിയേഷന്‍ ഏറ്റെടുക്കുന്നു

തിരുവനന്തപുരം: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന 100 വിദ്യാലയങ്ങളുടെ സംരക്ഷണം ഓള്‍ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ ഏറ്റെടുക്കും. ലാഭാമില്ലത്തതിനാല്‍ ഇത്തരം സ്ക്കൂളുകളെ സര്‍ക്കാര്‍ പോലും കൈയ്യൊഴിഞ്ഞ സാഹചര്യത്തിലാണ് ഇങ്ങനെയൊരു ആശയവുമായി അധ്യാപക സമൂഹം മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം- 14, കൊല്ലം -13, പത്തനംതിട്ട-ഒന്‍പത്‌, ആലപ്പുഴ-ഒന്‍പത്‌, കോട്ടയം-രണ്ട്‌, ഇടുക്കി-ഒന്ന്‌, എറണാകുളം-10, തൃശൂര്‍-11, പാലക്കാട്‌-മൂന്ന്‌, മലപ്പുറം-ഏഴ്‌, കോഴിക്കോട്‌-എട്ട്‌, വയനാട്‌-രണ്ട്‌, കണ്ണൂര്‍-ഏഴ്‌, കാസര്‍ഗോഡ്‌-നാല്‌ എന്നിങ്ങനെയായിരിക്കും എ.കെ.എസ്‌.ടി.യു. വിദ്യാലയങ്ങള്‍ ഏറ്റെടുക്കുക.


അടൂരില്‍ നടന്ന അധ്യാപകരുടെ സംസ്‌ഥാന ക്യാമ്പിലാണ്‌ അനാദായകരമായതിനാല്‍ സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞ  വിദ്യാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള പദ്ധതി ആദ്യമായി ആവിഷ്‌കരിക്കപ്പെട്ടത്. അധ്യാപകരുടെ നേതൃത്വത്തില്‍ സ്‌കൂളുകളുടെ പരിസരവും മറ്റും മെച്ചപ്പെടുത്തലാണ് ആദ്യ പടി. പൊതുവിജ്‌ഞാനം, കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, ഗണിതം, പ്രവൃത്തി പരിചയം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ കൊടുത്തുകൊണ്ട് അക്കാദമിക് നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തും. വിദ്യാര്‍ഥികളുടെ അഭിരുചികള്‍ കണക്കിലെടുത്ത് അവര്‍ക്ക് പ്രാവീണ്യമുള്ള വിഷയങ്ങളില്‍ തുടര്‍ പഠനത്തിനു അവസരം ഒരുക്കും. പൂര്‍വ്വ വിദ്യാര്‍ഥി സംഘടനകളുടെയും ഏജന്‍സികളുടെയും വിദ്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖലയിലെ ജനങ്ങളുടെയും സഹായത്തോടെ പദ്ധതിക്കായുള്ള പണം സമാഹരിക്കാം എന്നാണു അസോസിയേഷന്‍റെ പ്രതീക്ഷ.

പദ്ധതിയുടെ സംസ്‌ഥാനതല ഉദ്‌ഘാടനം നാളെ വി.ജെ.ടി. ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. പദ്ധതിയുടെ രൂപരേഖ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്യും.

Read More >>