മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തുനിന്നു എംകെ ദാമോദരനെ മാറ്റണമെന്ന ആവശ്യവുമായി സിപിഐ വിദ്യാര്‍ത്ഥി സംഘടന എഐഎസ്ഫ് രംഗത്ത്

മുഖ്യമന്ത്രിക്ക് നിയമം ഉപദേശിക്കുകയും അപ്പുറത്ത് അഴിമതിക്കാര്‍ക്കു വേണ്ടി സര്‍ക്കാരിനെതിരെ വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്യുന്നത് ജനങ്ങള്‍ക്ക് ഇടയില്‍ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് എഐഎസ്എഫ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തുനിന്നു എംകെ ദാമോദരനെ മാറ്റണമെന്ന ആവശ്യവുമായി സിപിഐ വിദ്യാര്‍ത്ഥി സംഘടന എഐഎസ്ഫ് രംഗത്ത്

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് സ്ഥാനത്തുനിന്നു എംകെ ദാമോദരനെ മാറ്റണമെന്ന് എല്‍ഡിഎഫ് മുന്നണിയില്‍ നിന്നും ആവശ്യം. സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ് ആണ് ആവശ്യവുമായി രംഗത്ത് എത്തിയത്. എഐഎസ്എഫ് തൃശ്ശൂര്‍ ജില്ലാ ക്യാംപില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് ഈ ആവശ്യം ഉയര്‍ന്നത്.

മുഖ്യമന്ത്രിക്ക് നിയമം ഉപദേശിക്കുകയും അപ്പുറത്ത് അഴിമതിക്കാര്‍ക്കു വേണ്ടി സര്‍ക്കാരിനെതിരെ വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്യുന്നത് ജനങ്ങള്‍ക്ക് ഇടയില്‍ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് എഐഎസ്എഫ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ആര്‍ക്കു വേണ്ടിയും ഏത് കേസിലും പോകാമെന്ന നിലപാട് ശരിയല്ലയെന്നും സംഘടന പറഞ്ഞു.


നിയമോപദേഷ്ടാവിനെ അഴിച്ചു വിടുന്ന സമീപനം എല്‍ഡിഎഫ് എടുക്കരുതെനന്നും സംഘടന ആവശ്യപ്പെടുന്നു. കശുവണ്ടി കോര്‍പറേഷനിലെ അഴിമതി കേസില്‍ പ്രതിക്കു വേണ്ടിയും ലോട്ടറി മാഫിയ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയും ക്വാറി മാഫിയക്കു വേണ്ടിയും എംകെ ദാമോദരന്‍ ഹാജരായത് എല്‍ഡിഎഫ് സര്‍ക്കാര്‍ തടയണമായിരുന്നുവെന്നും എഐഎസ്എഫ് സൂചിപ്പിച്ചു.

നിയമോപദേഷ്ടാവിനെ മാറ്റുന്ന നിലപാട് മുഖ്യമന്ത്രി കൈക്കൊണ്ടില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുമെന്നും എഐഎസ്എഫ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read More >>