എസ്.ബി.ടി- എസ്.ബി.ഐ ലയന നടപടികള്‍ക്കെതിരെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

എസ്ബിഐയുമായുളള ലയനനീക്കത്തിന്‍റെ ഭാഗമായിട്ടാണ് താത്കാലിക ജീവനക്കാരെ പിരിച്ചു വിടാനുള്ള സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

എസ്.ബി.ടി- എസ്.ബി.ഐ ലയന നടപടികള്‍ക്കെതിരെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

എസ്ബിടിയിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്ന് വ്യക്തമാക്കി എച്ച് ആര്‍ മാനേജര്‍ സര്‍ക്കുലര്‍ ഇറക്കി. ബാങ്കുകളില്‍ താത്കാലിക ജീവനക്കാര്‍ ആരും ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അങ്ങനെ ആരെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവരെ ഉടന്‍ പിരിച്ചുവിടണമെന്നുമാണ് നിര്‍ദേശം.

എസ്.ബി.ടി- എസ്.ബി.ഐ ബാങ്ക് ലയനത്തിന്റെ  നടപടികളുടെ ഭാഗമായാണ് താത്കാലിക ജീവനക്കാരെ പിരിച്ചു വിടുന്നത്. ബാങ്കിന്റെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലടക്കം നിരവധി താത്കാലിക ജീവനക്കാരുണ്ട്. ഇവരടക്കം മുഴുവന്‍ താത്കാലിക ജീവനക്കാരെയും ഉടന്‍ പിരിച്ചു വിടണമെന്നാണ് നിര്‍ദ്ദേശം. ബാങ്കില്‍ ഇനി മുതല്‍ താത്കാലിക ജീവന്ക്കാര്‍ വേണ്ടെന്നാണ് ഈ ഉത്തരവിലുള്ളത്.


ബാങ്ക് എംപ്ലോയിസ് യൂണിയന്‍ അടക്കമുളള സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തി. ലയന നീക്കത്തിനെതിരെ ജീവനക്കാരുടേയും ഓഫീസര്‍മാരുടേയും സംഘടനകള്‍ രണ്ട് ദിവസത്തെ ബാങ്ക് പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ബാങ്ക് ലയന നടപടിക്കെതിരെ ഈ മാസം 12,13 തിയതികളിലായി അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നു. ജൂലൈ 12,13 തിയതികളില്‍  അസോസിയേറ്റ് ബാങ്കുകളിലും 13ന് രാജ്യത്തെ എല്ലാ ബാങ്കുകളിലുമാണ് പണിമുടക്ക്. ഇതോടെ രാജ്യവ്യാപകമായി ബാങ്ക് ഇടപാടുകള്‍ രണ്ട് ദിവസം സ്തംഭിക്കാനാണ് സാധ്യത.

Read More >>