മദ്യപാനം; നിങ്ങള്‍ അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും
| Updated On: 2016-07-02T19:41:36+05:30 | Location :
നിയമപരമായ മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം.
മദ്യപാനം ആരോഗ്യത്തിന് ഹാനികാരമാണ്. എന്നാല്‍ മദ്യപാനത്തെ കുറിച്ച് നാം കേള്‍ക്കുന്ന കഥകള്‍ക്കും യാഥാര്‍ഥ്യത്തിനും ഇടയില്‍ വലിയ വ്യത്യാസമുണ്ട്.ഒട്ടുമിക്കയാളുകളും മദ്യപാനത്തെക്കുറിച്ച് വെച്ചുപുലര്‍ത്തുന്ന ചില തെറ്റിദ്ധാരണകള്‍ ഇവിടെ വിശകലനം ചെയ്യപ്പെടുകയാണ്...
മദ്യപാനത്തിനൊപ്പം കൂടുതല്‍ വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്താല്‍ പിറ്റേദിവസത്തെ ഹാങ്ഓവര്‍ കുറയ്ക്കാമെന്ന ധാരണ തെറ്റാണ്. വെള്ളം കുടിക്കുന്നതുമൂലം മദ്യപാനത്തിന്റെ കാഠിന്യം കുറയുന്നില്ലയെന്നതാണ് സത്യം.
അതുപോലെ തന്നെ, വൈന്‍ കുടിച്ചാല്‍ തടിവെയ്ക്കില്ലയെന്നതും തെറ്റായ ധാരണയാണ്. ഒരു ലാര്‍ജ് ഗ്ലാസ് വൈനില്‍ 200 കലോറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. ഇത് ശരീരവണ്ണവും ഭാരവും കൂടാന്‍ ഇടയാക്കും.
പുരുഷന്മാര് മദ്യപിക്കുമ്പോലെ സ്ത്രീകള്‍ മദ്യപിക്കരുത്. സ്ത്രീയുടെയും പുരുഷന്റെയും ശരീരത്തിലെ വെള്ളത്തിന്റെ അളവ് വ്യത്യസ്തമാണ്. പുരുഷ ശരീരത്തില്‍ 62 ശതമാനം വെള്ളം ഉള്ളപ്പോള്‍ സ്ത്രീ ശരീരത്തില്‍ 52 ശതമാനം വെള്ളമാണ് ഉള്ളത്. ഇതിന്റെ അര്‍ത്ഥം പുരുഷ ശരീരത്തില്‍ മദ്യം പെട്ടെന്ന് ലയിക്കുമെന്നതാണ്. അതുകൊണ്ടുതന്നെ സ്ത്രീയുടെ ശരീരത്തിന് മദ്യം കൂടുതല്‍ ഹാനികരമാണ്.
സിനിമകളില്‍ കാണും പോലെ ഷവറിന് കീഴെ നിന്നാല്‍ മദ്യപാനിയുടെ കെട്ടിറങ്ങില്ല. ഉറങ്ങാന്‍ ഒരു തോന്നലുണ്ടാകും. മദ്യപാനത്തിന്റെ കെട്ടിറങ്ങുന്നത്, ശരീരത്തില്‍നിന്ന് ആല്‍ക്കഹോള്‍ എഫക്ട് കുറയുന്നതോടെ മാത്രമായിരിക്കും. ഒരാളുടെ ഭാരം ഇതില്‍ പ്രധാന ഘടകമാണ്. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കെട്ടിറങ്ങി തുടങ്ങുമെന്ന് മാത്രം. അതുപോലെ തന്നെ, മദ്യപിച്ച ഉടനെ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നതായി തോന്നുമെങ്കിലും ക്രമേണ, മനസ് വിഷാദമാകുകയാണ് ചെയ്യുന്നത്.
ഒരു ബിയറിലും, ലാര്‍ജ് ഗ്ലാസ് വൈനിലും, രണ്ടു ലാര്‍ജ് വോഡ്കയിലും ഉള്ളത് തുല്യ അളവിലുള്ള ആല്‍ക്കഹോള്‍ ആണ്. അതായത് 2.8 യൂണിറ്റ് ആല്‍ക്കഹോള്‍.