രോഗി മരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ക്ക് മര്‍ദ്ദനം; ആലപ്പുഴ ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്

ഇന്നലെ രാത്രി അരുക്കൂറ്റി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച രോഗി മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളാണ് ഡോക്ടര്‍മാരുടെ സമരത്തിലേക്ക് നയിച്ചത്. രോഗി മരിക്കാന്‍ കാരണം ചികിത്സാപിഴവെന്ന് ആരോപിച്ചാണ് രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറായ വരുണിനെ കൈയേറ്റം ചെയ്തത്.

രോഗി മരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ക്ക് മര്‍ദ്ദനം; ആലപ്പുഴ ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്

ആലപ്പുഴ ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്. അരുക്കുറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറെ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ പണമുടക്കുന്നത്. സംഭവത്തില്‍ കുറ്റക്കാരായവരെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്ന് കെജിഎംഒ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ നാളെമുതല്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.


ഇന്നലെ രാത്രി അരുക്കൂറ്റി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച രോഗി മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളാണ് ഡോക്ടര്‍മാരുടെ സമരത്തിലേക്ക് നയിച്ചത്. രോഗി മരിക്കാന്‍ കാരണം ചികിത്സാപിഴവെന്ന് ആരോപിച്ചാണ് രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറായ വരുണിനെ കൈയേറ്റം ചെയ്തത്. എന്നാല്‍ മരണകാരണം ചികിത്സാപിഴവല്ലെന്ന് ഡോക്ടര്‍ അറിയിച്ചു.

രോഗിയുടെ ബന്ധുക്കളുടെ കൈയേറ്റത്തില്‍ പരുക്കേറ്റ വരുണിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍ക്കുനേരെ കൈയേറ്റം ഉണ്ടായതിനു പുറമെ രാത്രി വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായെന്നും കെജിഎംഒ വ്യക്തമാക്കി. മെഡിക്കല്‍ കോളെജിലെ അത്യാഹിതം ഒഴികെയുളള എല്ലാ വിഭാഗങ്ങളെയും പണിമുടക്ക് സാരമായി ബാധിക്കുമെന്നാണ് അറിയുന്നത്.

Read More >>