ജേക്കബ് വടക്കഞ്ചേരിയെ ഇരുത്തിപ്പൊരിച്ച് 'അകംപുറം'

ഇന്നലെ മാതൃഭൂമി ചാനലിലെ അകംപുറം പരിപാടിയിലാണ് ജേക്കബ് വടക്കഞ്ചേരിയെ ഇരുത്തിപ്പൊരിച്ചത്. ഡിഫ്തീരിയ കേരളത്തിൽ വീണ്ടും ഭീതി വിതയ്ക്കുന്ന പശ്ചാത്തലത്തിലാണ് 'അകം പുറം' ടീം ഈ വിഷയം ചർച്ചയ്‌ക്കെടുത്തത്. ആരോഗ്യമന്ത്രി കെ കെ ഷൈലജ, ശിശുരോഗ വിദഗ്ധൻ ഡോ: പി.എൻ.പിഷാരടി എന്നിവരോടൊപ്പമാണ് ജേക്കബ് വടക്കഞ്ചേരിയും പങ്കെടുത്തത്. കാലങ്ങളായി വാക്‌സിൻ വിരുദ്ധ നിലപാട് എടുത്തിട്ടുള്ള ജേക്കബ് വടക്കഞ്ചേരിയെ പൊളിച്ചടുക്കിയാണ് അകംപുറം അവസാനിച്ചത്.

ജേക്കബ് വടക്കഞ്ചേരിയെ ഇരുത്തിപ്പൊരിച്ച്

ജേക്കബ് വടക്കഞ്ചേരിയെ ഇരുത്തിപ്പൊരിച്ച് അകംപുറം പരിപാടി. ഇന്നലെ മാതൃഭൂമി ചാനലിലെ അകംപുറം പരിപാടിയിലാണ് ജേക്കബ് വടക്കഞ്ചേരിയെ ഇരുത്തിപ്പൊരിച്ചത്. ഡിഫ്തീരിയ കേരളത്തിൽ വീണ്ടും ഭീതി വിതയ്ക്കുന്ന പശ്ചാത്തലത്തിലാണ് 'അകം പുറം' ടീം ഈ വിഷയം ചർച്ചയ്‌ക്കെടുത്തത്. ആരോഗ്യമന്ത്രി കെ കെ ഷൈലജ, ശിശുരോഗ വിദഗ്ധൻ ഡോ: പി.എൻ.പിഷാരടി എന്നിവരോടൊപ്പമാണ് ജേക്കബ് വടക്കഞ്ചേരിയും പങ്കെടുത്തത്. കാലങ്ങളായി വാക്‌സിൻ വിരുദ്ധ നിലപാട് എടുത്തിട്ടുള്ള ജേക്കബ് വടക്കഞ്ചേരിയെ പൊളിച്ചടുക്കിയാണ് അകംപുറം അവസാനിച്ചത്.


ജേക്കബ് വടക്കഞ്ചേരി മുന്നോട്ട് വെയ്ക്കുന്ന വാക്‌സിൻ വിരുദ്ധത ചൂണ്ടിക്കാണിക്കുക, ഡിഫ്ത്തീരിയ പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റുക. ഇവയായിരുന്നു അകംപുറം പരിപാടിയിൽ അവതാരക ലക്ഷ്യമിട്ട രണ്ട് കാര്യങ്ങൾ. അത് രണ്ടും ലക്ഷ്യംകണ്ടെന്ന് പറയാം. തുടക്കത്തിൽതന്നെ വാക്‌സിൻ വിരുദ്ധതയിലെ തെറ്റിദ്ധാരണകൾ നീക്കാൻ പരിപാടി അവതരിപ്പിക്കുന്ന എം എസ് ശ്രീകല നടത്തിയ ശ്രമങ്ങൾ വിജയംകണ്ടു. ശ്രീകലയെ പിന്തുണച്ച് മന്ത്രിയും രംഗത്തെത്തിയതോടെ ജേക്കബ് വടക്കഞ്ചേരി പൂർണ്ണമായും ഒറ്റപ്പെട്ടു.

മന്ത്രി കെ കെ ഷൈലജയും എംഎസ് ശ്രീകലയും കാര്യങ്ങൾ പഠിച്ചാണ് എത്തിയത്. വളരെ ശ്രദ്ധാപൂർവ്വമാണ് അതെല്ലാം അവതരിപ്പിച്ചതും. ഡിഫ്ത്തീരിയ ബാധിച്ച കുട്ടികൾ മരിക്കുമ്പോഴും വാക്സിൻ സ്വീകരിക്കില്ലെന്ന നിലപാട് ഭ്രാന്താണെന്ന് വളരെ സൗമ്യമായ ഭാഷയിൽ തന്നെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ ചർച്ചയിൽ വ്യക്തമാക്കി. ജേക്കബ് വടക്കഞ്ചേരിയുടെ മുൻകാല പ്രസംഗങ്ങൾ കാണിച്ചാണ് എം എസ് ശ്രീകല ചർച്ച മുന്നോട്ട് കൊണ്ടുപോയത്. വാക്‌സിൻ വിരുദ്ധത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന അഭിപ്രായമാണ് മന്ത്രി കെ കെ ഷൈലജ ചർച്ചയ്ക്കിടയിൽ ഉന്നയിച്ചത്.

അവതാരക എം എസ് ശ്രീകലയും ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറുമായിരുന്നു ജേക്കബ് വടക്കഞ്ചേരി വധത്തിലെ പ്രധാനികൾ.ഡോക്ടർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജേക്കബ് വടക്കഞ്ചേരിയുടെ യോഗ്യതയെ സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നു. ഒരുവേള തനിക്ക് ഡോക്ടർ ബിരുദം ഇല്ലെന്നും ജേക്കബ് വടക്കുംചേരി സമ്മതിക്കുന്നുണ്ട്. രോഗികളെ ചികിത്സിക്കുന്നത് കൊണ്ടാണ് താൻ ഡോക്ടർ എന്നറിയപ്പെടുന്നതെന്നാണ് ജേക്കബ് വടക്കഞ്ചേരി വാദിച്ചത്. പിഎച്ച്ഡി പോലുമില്ലെന്നും വാദങ്ങൾക്കിടയിൽ ജേക്കബ് വടക്കഞ്ചേരി വെളിപ്പെടുത്തി.  തനിക്ക് ഡോക്ടർ ബിരുദം ഇല്ലെന്ന് പറഞ്ഞയുടനെ ഈ വിഷയത്തിൽ മന്ത്രിയുടെ വിശദീകരണം ചോദിച്ച എം എസ് ശ്രീകല ചർച്ച കൃത്യമായി മോഡറേറ്റ് ചെയ്തു. ഡോക്ടർ ബിരുദം ഇല്ലെങ്കിൽ അങ്ങനെ ഉപയോഗിക്കാൻ നിയമപരമായി അനുവാദമില്ലെന്ന് മന്ത്രി അസന്നിദ്ധമായി വ്യത്യമാക്കി. പാരമ്പര്യ വൈദ്യന്മാർ ചികിത്സ നടത്താറുണ്ട്. എന്നാൽ അവരാരും ഡോക്ടർ എന്ന് വിളിക്കപ്പെടാറില്ലെന്നും അവരാരും ആ ബിരുദം അനാവശ്യമായി ഉപയോഗിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ ജേക്കബ് വടക്കഞ്ചേരി പൂർണ്ണമായും പ്രതിരോധത്തിലായി.

പ്രതിരോധ കുത്തിവെയ്പ്പുകളുടെ പ്രധാന്യം വ്യക്തമാക്കിയ വീഡിയോ പ്ലേ ചെയ്ത് കൊണ്ടാണ് അകംപുറം ആരംഭിച്ചത്. വാക്‌സിനേഷൻ വഴി നിർമ്മാർജ്ജനം ചെയ്ത പല അസുഖങ്ങളും തിരിച്ചുവരുന്നതായി ആദ്യവീഡിയോയിൽതന്നെ വ്യക്തമാക്കിയ മാതൃഭൂമി തങ്ങളുടെ ലക്ഷ്യം തുടക്കത്തിൽതന്നെ ഊന്നുന്നുണ്ട്.

മലപ്പുറത്ത് എന്തുകൊണ്ട് ഡിഫ്ത്തീരിയ പടർന്ന് പിടിക്കുന്നു എന്ന ചോദ്യത്തിന് മന്ത്രിയും കൃത്യമായി ഉത്തരം നൽകുന്നുണ്ട്. കേരളത്തിലെ ബാക്കിയുള്ള സ്ഥലങ്ങളിൽ 92 ശതമാനത്തിലധികം ജനങ്ങളും വാക്‌സിനേഷൻ എടുക്കുമ്പോൾ മലപ്പുറത്ത് മാത്രം ഇത് 50 ശതമാനം പോലുമില്ല. ഒരുപ്രദേശത്താകെ വാക്‌സിനേഷൻ എടുക്കാത്തവർ താമസിക്കുമ്പോൾ രോഗാണുവിന്റെ ആക്രമണശേഷി കൂടുന്നതായിട്ടാണ് കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മലപ്പുറത്ത് മരിച്ച കുട്ടികൾ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.പ്രതിരോധ കുത്തിവെയ്പ്പ് എന്ന മൗലികമായ ആശയത്തെയാണോ അതോ അത് നടപ്പിലാക്കുന്ന രീതിയെ ആണോ എതിർക്കുന്നത് എന്നായിരുന്നു ശ്രീകലയുടെ ആദ്യ ചോദ്യം. അപ്പോൾ രണ്ടിനെയും എതിർക്കുന്നുണ്ടെന്നായി ജേക്കബ് വടക്കഞ്ചേരി. കാറിൽ വന്ന വടക്കഞ്ചേരിയോട് റോഡപകടങ്ങളുടെ കാര്യങ്ങൾ കണക്കുകൾ നിരത്തി എന്തുകൊണ്ട് വാഹനയാത്ര ഇത്രയും അപകടങ്ങൾ നിറഞ്ഞതായിട്ടും നിങ്ങൾ കാറിൽ സഞ്ചരിക്കുന്നു എന്ന ചോദ്യമുന്നയിച്ചു. അതുൾപ്പെടെയുള്ള നിരവധി അപകടങ്ങളും, ഒഴിവാക്കാവുന്ന കാര്യങ്ങളും ഉണ്ടാകുമ്പോൾ എന്തുകൊണ്ട് വാക്‌സിനെ മാത്രം എതിർക്കുന്നു എന്ന ചോദ്യവും ശ്രീകല ഉന്നയിച്ചു.

വാക്‌സിൻ മൂലം മരണങ്ങൾ ഉണ്ടാകുന്നു എന്ന വാദത്തെ ശിശുരോഗ വിദഗ്ദൻ ഡോ. പി എൻ പിഷാരടിയും പൊളിച്ചടുക്കി. ലോകാരോഗ്യ സംഘടന പറയുന്ന ചില മാനദണ്ഡങ്ങൾ പരിശോധിച്ചാൽ മാത്രമേ ഈ മരണങ്ങൾ വാക്‌സിനുമായി ബന്ധപ്പെട്ടതാണെന്ന് പറയാൻ സാധിക്കൂ. എന്നാൽ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പട്ടി കടിച്ചാലുംപ്പോലും പ്രതിരോധ വാക്സിൻ എടുക്കില്ലെന്നാണ് ചർച്ചയ്ക്കിടയിൽ ജേക്കബ് വടക്കഞ്ചേരി ഉന്നയിച്ചത്. ഈ വാദത്തിന് ആരോഗ്യമന്ത്രി കെ കെ ഷൈലജ കൃത്യമായി മറുപടി നൽകി. വടക്കഞ്ചേരി എതിർത്താലും അദ്ദേഹത്തെ പിടിച്ചുകെട്ടി കുത്തിവെപ്പെടുപ്പിക്കുമെന്നാണ് ഷൈലജ ടീച്ചർ പറഞ്ഞത്. അല്ലെങ്കിൽ പേപിടിച്ച വടക്കുംചേരി നാട്ടുകാർക്ക് ഭീഷണിയാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയതോടെ വടക്കഞ്ചേരി പൂർണ്ണമായും പ്രതിരോധത്തിലായി.വാക്‌സിൻ വിരുദ്ധതയ്ക്ക് കാരണം വടക്കുംചേരിയാണ് എന്നതിന് വ്യക്തമായ തെളിവും അകംപുറം പരിപാടിയിൽ കാണിച്ചു. വാക്സിനെതിരെ നിലപാടെടുക്കുന്ന മലപ്പുറം സ്വദേശിയുടെ വാദം കാണിച്ചാണ് വടക്കുംചേരി ചെയ്യുന്ന വാക്‌സിൻ വിരുദ്ധതയുടെ പ്രശ്‌നങ്ങൾ അകംപുറം പരിപാടിയിൽ വ്യക്തമാക്കിയത്. മക്കൾക്ക് ഞങ്ങൾ വാക്സിൻ കൊടുക്കില്ല. 2030 ആകുമ്പോഴേക്കും മുഴുവൻ പേരെയും കൊല്ലാനുള്ള പദ്ധതിയാണിത് ഇതെന്നുമായിരുന്നു മലപ്പുറം സ്വദേശിയുടെ വാദം. ആരാണിത് നിങ്ങളോട് പറഞ്ഞത് എന്ന ചോദ്യത്തിന് വടക്കഞ്ചേരിയെന്ന ഉത്തരവും നൽകി.

ഡിഫ്ത്തീരിയ ഉൾപ്പെടെയുള്ള അസുഖങ്ങൾ തിരിച്ചുവരുന്ന സാഹചര്യത്തിൽ വാക്‌സിൻ എടുകേണ്ടതില്ലെന്ന വാദം ഒരുതരം ഭ്രാന്തമായ നിലപാടാണെന്ന് മന്ത്രി വ്യക്തമാക്കി. അത് ശാസ്ത്രീയമായി കാര്യങ്ങളെ തിരിച്ചറിയാൻ ശേഷിയില്ലാത്ത ഒരു മനസിൽ നിന്ന് വരുന്ന ഉന്മാദാവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുടെ ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് വാക്‌സിനേഷനെ എതിർക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ പരിപാടിയിൽ പ്ലേ ചെയ്തു. അപ്പോൾ പാണക്കാട് തങ്ങളെ കണ്ടപ്പോൾ സംസാരിച്ച കാര്യം കെ കെ ഷൈലജ ടീച്ചറും പങ്കുവെച്ചു. പേടിക്കാതെ വാക്സിനേഷൻ എടുക്കേണ്ടതാണെന്ന പാണക്കാട് തങ്ങളുടെ ആഹ്വാനം ചെയ്യുന്നത് കാണിക്കുകയും ചെയ്തു. അവരാരും ഇതിനെ എതിർക്കുന്നില്ലെന്നും വടക്കുംചേരിമാരാണ് അതിനെതിരെ പ്രചരണം നടത്തുന്നതും എന്നുമായിരുന്നു മന്ത്രിയുടെ ആരോപണം.

വടക്കഞ്ചേരിക്കെതിരെ കേസെടുക്കാവുന്ന കുറ്റകൃത്യമാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

Read More >>